തിരൂരിലും താനൂരിലും വന്‍ മയക്കുമരുന്ന് വേട്ട; പിടിച്ചത് MDMA-യും ഹാഷിഷ് ഓയിലും ബ്രൗണ്‍ഷുഗറും


തിരൂരിൽ മയക്കുമരുന്നുമായി പിടിയിലായവർ

തിരൂര്‍: മയക്കുമരുന്ന് വില്പന നടത്തുന്ന മൂന്നംഗസംഘത്തെ തിരൂര്‍ പോലീസ് പിടികൂടി. ചമ്രവട്ടം നക്കിയത്ത് ബഷീര്‍ (37), തെക്കഞ്ചേരി സുധീഷ് (32), മുളക്കല്‍ ശൈലേഷ് (27) എന്നിവരെയാണ് കാറില്‍ മയക്കുമരുന്ന് കടത്തവേ താഴെപ്പാലത്ത് തിരൂര്‍ സി.ഐ. ജിജോയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.

ഇവരില്‍നിന്നും ഒന്‍പത് ഗ്രാം എം.ഡി.എം.എ.യും 25 ചെറു പായ്ക്കറ്റുകളിലായി ബ്രൗണ്‍ഷുഗറും പിടിച്ചെടുത്തു.

ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടെത്തിച്ച മയക്കുമരുന്നുമായി വരുംവഴിയാണ് പ്രതികള്‍ പിടിയിലായത്.

എസ്.ഐ. വി. ജിഷില്‍, എ.എസ്.ഐ. പ്രതീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷറഫുദീന്‍, ഷിജിത്ത്, സി.പി.ഒ.മാരായ ഉണ്ണിക്കുട്ടന്‍, ധനീഷ് കുമാര്‍, ആദര്‍ശ്, ജിനേഷ്, ദില്‍ജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. പ്രതികളെ തിരൂര്‍ സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.

ഹാഷിഷ് ഓയിലുമായി മൂന്നുപേര്‍ പിടിയില്‍

താനൂര്‍: മാരക ലഹരിമരുന്നായ ഹാഷിഷ് ഓയിലുമായി മൂന്നുപേര്‍ അറസ്റ്റില്‍. വെന്നിയൂര്‍ ചാലാട് നെല്ലൂര്‍ പുത്തന്‍ വീട്ടില്‍ ഷംസിയാദ് (24), വലക്കുളം വടക്കന്‍വീട്ടില്‍ മുര്‍ഷിദ് (24), വലിയപറമ്പില്‍ അബ്ദുള്ള സമീര്‍ (26) എന്നിവരാണ് താനൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തുവെച്ച്, 1.0962 കിലോഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായത്.

ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് താനൂര്‍ എസ്.ഐ. കൃഷ്ണലാല്‍, ജൂനിയര്‍ എസ്.ഐ. ശൈലേഷ്, തിരൂര്‍, താനൂര്‍ പോലീസ് പ്രത്യേക അന്വേഷണസംഘങ്ങള്‍ എന്നിവര്‍ചേര്‍ന്ന് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Content Highlights: mdma and hashish oil seized in tirur and tanur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented