പാര്‍ക്കിങ് തര്‍ക്കത്തിന് പിന്നാലെ എക്‌സൈസിന് വിളി; മസാജ് കേന്ദ്രത്തില്‍ MDMA-യും കഞ്ചാവും


അഭിലാഷ്, ആസീന

തൃശ്ശൂര്‍: നഗരമധ്യത്തിലെ മസാജ് കേന്ദ്രത്തില്‍നിന്ന് കഞ്ചാവും എം.ഡി.എം.എ.യും പിടികൂടി. നടത്തിപ്പുകാരായ പുരുഷനും സ്ത്രീയും അറസ്റ്റില്‍. ശങ്കരയ്യ റോഡിലുള്ള ഡ്രീംസ് യൂണിസെക്‌സ് ബ്യൂട്ടി സലൂണ്‍ എന്ന പേരിലുള്ള മസാജ് കേന്ദ്രത്തില്‍നിന്നാണ് തൃശ്ശൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ അഷ്‌റഫും സംഘവും ചേര്‍ന്ന് 150 ഗ്രാം കഞ്ചാവും എം.ഡി.എം.എ.യും പിടികൂടിയത്.

നടത്തിപ്പുകാരായ പട്ടാമ്പി സ്വദേശി മാര്‍ക്ക്‌ശേരി അഭിലാഷ്, മൈലിപ്പാടം സ്വദേശിനി അന്തിക്കാടന്‍ വീട്ടില്‍ ആസീന (35) എന്നിവരാണ് അറസ്റ്റിലായത്.



സ്ഥാപനത്തില്‍ വരുന്ന ആളുകള്‍ക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നതായും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും പരാതിയുണ്ട്. ഇവിടേക്ക് വരുന്നവരുമായി സമീപത്തെ വ്യാപാരസ്ഥാപനത്തിലുള്ളവര്‍ പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കമുണ്ടാവുകയും എക്‌സൈസില്‍ വിവരമറിയിക്കുകയുമായിരുന്നു.

തൃശ്ശൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.യു. ഹരീഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ ടി.ജി. മോഹനന്‍, കെ.വി. രാജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റെനില്‍ രാജന്‍, വിശാല്‍, ജോസഫ്, ശ്രീജിത്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിരോഷ, ശ്രുതി, ശ്രീവിദ്യ എന്നിവരാണ് പരിശോധന നടത്തി ഇവരെ അറസ്റ്റ് ചെയ്തത്.

Content Highlights: mdma and ganja seized from a massage center thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented