Screengrab: Mathrubhumi News
കൊച്ചി: എളങ്കുന്നപ്പുഴയില്‍ വീട്ടില്‍നിന്ന് കഞ്ചാവും രാസലഹരിയും പിടിച്ചെടുത്ത സംഭവത്തില്‍ വീട്ടമ്മ അറസ്റ്റില്‍. എളങ്കുന്നപ്പുഴ സ്വദേശിനി ഖലീലയെയാണ് എക്‌സൈസും കോസ്റ്റല്‍ പോലീസും നടത്തിയ പരിശോധനയില്‍ പിടികൂടിയത്.
ലഹരിമരുന്ന് പിടിച്ചെടുത്ത കേസില്‍ ഇവര്‍ രണ്ടാംപ്രതിയാണെന്നും ഖലീലയുടെ മകന്‍ രാഹുലാണ് കേസിലെ ഒന്നാംപ്രതിയെന്നും എക്‌സൈസ് പറഞ്ഞു. കുറ്റകൃത്യത്തിന് ഒത്താശ ചെയ്തതിനാണ് ഖലീലയെ കേസില്‍ പ്രതിയാക്കിയിട്ടുള്ളതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞദിവസം ഖലീലയുടെ വീട്ടില്‍ പോലീസും എക്‌സൈസും നടത്തിയ പരിശോധനയില്‍ 70 മില്ലിഗ്രാം എം.ഡി.എം.എയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. ഖലീലയുടെ മകന്‍ രാഹുല്‍ നേരത്തെയും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്. ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും എക്‌സൈസ് അറിയിച്ചു.
Content Highlights: mdma and ganja seized from a house in elankunnapuzha kochi
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..