പ്രതീകാത്മക ചിത്രം | മാതൃഭൂമി
പാറശ്ശാല: പൊഴിയൂര്‍ കടല്‍ത്തീരത്തുനിന്നു വിദ്യാര്‍ഥിനിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായെന്ന് ബന്ധുക്കളുടെ പരാതി.
കൊല്ലങ്കോട് മേടവിളാകം മാര്‍ത്താണ്ഡംതുറ സ്വദേശിനിയായ 24-കാരിയെ അഞ്ചുദിവസംമുമ്പ് കാണാതായെന്നാണ് രക്ഷിതാക്കള്‍ പൊഴിയൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ബന്ധുക്കളുടെ പരാതിയില്‍ പൊഴിയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചെങ്കിലും യുവതിയെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.
മാര്‍ത്താണ്ഡത്ത് എം.സി.എ. വിദ്യാര്‍ഥിനിയായ യുവതി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ ബാഗും ചെരിപ്പുകളും പൊഴിക്കരയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.
സംഭവദിവസം പോലീസ് പൊഴിയൂര്‍ മേഖലയിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, പര്‍ദ ധരിച്ച യുവതി ഓട്ടോറിക്ഷയില്‍ കയറിപ്പോകുന്നത് കണ്ടെത്തിയിട്ടുണ്ട്. ഇതു കാണാതായ യുവതിയാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. ഓട്ടോയില്‍ കയറിയ പര്‍ദ ധരിച്ച യുവതിയെ സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ കൊണ്ടുവിട്ടതായാണ് ഡ്രൈവര്‍ പൊഴിയൂര്‍ പോലീസിനോടു പറഞ്ഞത്. വീട്ടില്‍ യുവതിയുടെ പാസ്പോര്‍ട്ട് കാണാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. യുവതി പാസ്പോര്‍ട്ടുമായി കടന്നതാണോയെന്ന് ബന്ധുക്കള്‍ സംശയമുന്നയിച്ചതായി പോലീസ് പറയുന്നു. വീട്ടില്‍നിന്നു പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ കണ്ടെത്തിയെങ്കിലും ഫോണിലെ വിവരങ്ങള്‍ പൂര്‍ണമായും നശിപ്പിച്ചനിലയിലായിരുന്നു. ഇതുസംബന്ധിച്ച രേഖകള്‍ ലഭിക്കുന്നതിന് സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും തമിഴ്നാട്ടിലെ ഫോണ്‍ നമ്പരായതിനാല്‍ വിശദവിവരങ്ങള്‍ ലഭിക്കുന്നതിന് കാലതാമസമുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
Content Highlights: mca student missing case pozhiyur parassala thiruvananthapuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..