സ്ഫോടനത്തിൽ മരിച്ച ഫസൽ ഹഖ്, ഷഹിദുൾ
മട്ടന്നൂര്‍: പത്തൊന്‍പതാംമൈല്‍ കാശിമുക്കില്‍ സ്ഫോടനത്തില്‍ മറുനാടന്‍ തൊഴിലാളികളായ അച്ഛനും മകനും മരിച്ച സംഭവത്തില്‍ സ്ഫോടകവസ്തു കിട്ടിയത് മകനായ ഷഹിദുളിനെന്ന് സൂചന. അസം സ്വദേശികളായ ഫസല്‍ ഹഖ് (45), ഷഹിദുള്‍ (25) എന്നിവരാണ് മരിച്ചത്. ആക്രിസാധനം ശേഖരിക്കുന്നതിനിടെ ലഭിച്ച സ്റ്റീല്‍ പാത്രം തുറന്നുനോക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പോലീസ് നിഗമനം.
സ്ഫോടനം നടന്ന ദിവസം ഫസല്‍ ഹഖിനോടൊപ്പം ആക്രി ശേഖരിക്കാന്‍ പോയ ആളുടെ മൊഴിയെടുത്തിരുന്നു. പ്രത്യേകമായൊന്നും ഹഖിന് കിട്ടിയത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് ഇദ്ദേഹം പറഞ്ഞത്. അതേസമയം ഹഖിന്റെ മകനായ ഷഹിദുള്‍ അന്ന് ഒറ്റക്കാണ് പോയത്. ഇതാണ് ബോംബ് അടങ്ങിയ പാത്രം ലഭിച്ചത് ഷഹിദുളിന് ആയിരിക്കാമെന്ന സംശയത്തിന് ഇടയാക്കുന്നത്.
പ്ലാസ്റ്റിക് കുപ്പികളും മറ്റും ശേഖരിക്കുന്നതിനായി ദിവസവും 15 കിലോമീറ്ററിലധികം ദൂരം ഇവര്‍ സഞ്ചരിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. കൂടെ താമസിക്കുന്നവരെ ചോദ്യംചെയ്തെങ്കിലും ഇവര്‍ സഞ്ചരിച്ച സ്ഥലങ്ങളെക്കുറിച്ച് വ്യക്തമായ വിവരം കിട്ടിയിട്ടില്ല. വീട്ടിലെ താമസക്കാരില്‍ എല്ലാവരും ആക്രി ശേഖരിക്കുന്നില്ലെന്നും ചിലര്‍ മിക്കദിവസങ്ങളിലും ടൈല്‍സ് പണിക്കാണ് പോകാറുള്ളതെന്നും പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച വൈകീട്ടോടെ ബെംഗളൂരു വിമാനത്താവളംവഴി അസമിലേക്ക് കൊണ്ടുപോയി.
Content Highlights: mattannur bomb blast case police investigation
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..