കൊച്ചി ലഹരിക്കടത്ത് കേസില്‍ വഴിത്തിരിവ്, സൂത്രധാരന്‍ ശ്രീലങ്കന്‍ സ്വദേശി; ആസൂത്രണം മുംബൈയില്‍


ബിജു പങ്കജ് \ മാതൃഭൂമി ന്യൂസ്‌

screengrab: മാതൃഭൂമി ന്യൂസ്‌

കൊച്ചി: ലഹരിക്കടത്ത് കേസില്‍ വന്‍ വഴിത്തിരിവ്. മുഖ്യ ആസൂത്രകന്‍ ശ്രീലങ്കന്‍ സ്വദേശിയായ ശ്രീ എന്നയാളാണെന്നും ഹെറോയിന്‍ കടത്തിന്റെ ആസൂത്രണം നടന്നത് മുംബൈയിലെ ആഡംബര ഹോട്ടലിലാണെന്നുമാണ് പുറത്തുവരുന്ന വിവരം. മത്സ്യത്തൊഴിലാളികളും ബോട്ടുടമകളുമുള്‍പ്പെടെ മുംബൈയിലെത്തി ആസൂത്രണം നടത്തിയെന്ന് ഡി.ആര്‍.ഐ പറയുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് 20-ന് ആണ് 2,500 കോടിയോളം രൂപ വിലവരുന്ന 217 കിലോഗ്രാം ഹെറോയിന്‍ ലിറ്റില്‍ ജീസസ്, പ്രിന്‍സ് എന്നീ രണ്ട് ബോട്ടുകളില്‍ നിന്ന് പിടികൂടിയത്. കന്യാകുമാരിയിലെ കുളച്ചലില്‍ നിന്നാണ് ഡിആര്‍ഐയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് ഇത് പിടികൂടിയത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരിവേട്ട കേസാണ് ഇത്. ഇരുപതോളം മത്സ്യത്തൊഴിലാളികളും മൂന്ന് ബോട്ടുടമകളും കേസില്‍ പിടിയിലായിരുന്നു. കഴിഞ്ഞ മൂന്നാഴ്ചത്തോളമായി ഡിആര്‍ഐ ചെന്നൈയില്‍ ക്യാമ്പ് ചെയ്ത് ഈ കേസിന്റെ അന്വേഷണം നടത്തിവരികയാണ്.

മത്സ്യത്തൊഴിലാളികളുടെ ഫോണിലേക്ക് നിരന്തരം വന്ന ഫോണ്‍കോളുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ശ്രീലങ്കന്‍ സ്വദേശിയായ ബാലകൃഷ്ണയെന്നയാളിലേക്ക് എത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇതിന്റെ ആസൂത്രണം നടന്നത് മുംബൈയിലാണെന്നും മുഖ്യ ആസൂത്രകന്‍ ശ്രീലങ്കന്‍ സ്വദേശിയായ ശ്രീയെന്നയാളാണെന്നും അറിയുന്നത്. ഇയാള്‍ ആരാണെന്ന് ബാലകൃഷ്ണയ്ക്കും അറിയില്ല.

കേസിലെ ഒന്നാം പ്രതി മത്സ്യത്തൊഴിലാളിയായ കുളച്ചല്‍ സ്വദേശി ഡിസണ്‍ എന്നയാളാണ്. ഡിസണ്‍, ക്രിസ്പിന്‍, ഫൈസല്‍, അരാബത്ത് അലി എന്നീ ബോട്ടുടമകളെ മുംബൈയിലേക്ക് കൊണ്ടുപോയത് ബാലകൃഷ്ണയാണ്. വിമാനമാര്‍ഗമാണ് മത്സ്യത്തൊഴിലാളികളെ മുംബൈയിലേക്ക് എത്തിച്ചത്. ഇവിടെ കപ്പലില്‍ നിന്ന് ഹെറോയിന്‍ പാക്കറ്റുകള്‍ സ്വീകരിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയത് ശ്രീയാണ്. ശ്രീയെ പലതവണ കണ്ടിട്ടുണ്ടെന്ന് മാത്രമാണ് ബാലകൃഷ്ണ പറയുന്നത്.

ഇറാനിയന്‍ കപ്പല്‍വരുമെന്നും തുടർന്ന് എവിടെ വെച്ചാണ് ഹെറോയിന്‍ സ്വീകരിക്കേണ്ടതെന്നുമുള്ള നിര്‍ദേശം നല്‍കാനാണ് മുംബൈയിലേക്ക് വിമാന മാര്‍ഗം മത്സ്യത്തൊഴിലാളികളെ കൊണ്ടുപോയത്. പ്രലോഭനങ്ങള്‍ നല്‍കിയാണ് മത്സ്യത്തൊഴിലാളികളെ സംഘത്തിന്റെ ഭാഗമാക്കിയത്. ബാലകൃഷ്ണയെന്നയാള്‍ മയക്കുമരുന്ന് കേസിലും കൊലപാതക കേസിലുമുള്‍പ്പടെ പ്രതിയാണ്. മത്സ്യത്തൊഴിലാളികളിലേക്ക് സംഘം എങ്ങനെ എത്തിയെന്ന അന്വേഷണമാണ് ബാലകൃഷ്ണയിലേക്കും പിന്നീട് ശ്രീയിലേക്കും എത്തിയിരിക്കുന്നത്.

Content Highlights: crime, heroin, kochi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented