പറമ്പില്‍ വീണുകിടക്കുന്നനിലയില്‍ സ്വർണം; പാമ്പാടിയിൽ വൈദികന്റെ വീട്ടിൽനിന്ന് മോഷ്ടിച്ചത് 55 പവനിലേറെ


മോഷ്ടാക്കൾ കവർച്ചയ്ക്കുശേഷം സമീപത്തെ പുരയിടത്തിൽക്കൂടി ഓടി രക്ഷപ്പെട്ടതായാണ് കരുതുന്നത്. രാത്രി ഏഴുമണിയോടെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്.

മോഷണവിവരമറിഞ്ഞ് രാത്രിയിൽ, നാട്ടുകാർ വൈദികന്റെ വീട്ടിലെത്തിയപ്പോൾ

പാമ്പാടി: പട്ടാപ്പകൽ പാമ്പാടിയിൽ വൈദികൻ പളളിയിൽപോയ സമയത്ത് വീട്ടിൽക്കയറിയ മോഷ്ടാക്കൾ അലമാര കുത്തിത്തുറന്ന് 55 പവനിലേറെ സ്വർണാഭരണം കവർന്നു. പാമ്പാടി കൂരോപ്പട ചെന്നാമറ്റം പുളിമൂട് ഇലപ്പനാൽ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലായിരുന്നു കവർച്ച. കവർച്ചയ്ക്കുശേഷം ഓടിപ്പോകുന്നതിനിടെ മോഷ്ടാവിന്റെ കൈയിൽനിന്ന്‌ താഴെവീണ നിലയിൽ മൂന്നുപവനോളം സ്വർണാഭരണങ്ങൾ പുരയിടത്തിന്റെ പലഭാഗത്തുനിന്നായി തിരിച്ചുകിട്ടി.

ചൊവ്വാഴ്ച വൈകീട്ട് നാലിനും ഏഴിനുമിടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. സംഭവസമയം ഫാ. ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലത്തെ പള്ളിയിലേയ്ക്ക് പോയിരുന്നു. മറ്റുകുടുംബാംഗങ്ങൾ വീടിന് പുറത്തേക്കും പോയസമയത്താണ് കവർച്ചനടന്നത്. വീടിന്റെ അടുക്കള വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. സംഘത്തിൽ ഒന്നിലേറെപ്പേരുണ്ടെന്നാണ് നിഗമനം.

കവർച്ചക്കാർ വീട്ടിലെ മുഴുവൻ മുറികളിലും മുളകുപൊടി വിതറിയിട്ടനിലയിലാണ്. വൈദികന്റെ മുറിയിലെ അലമാര തകർത്താണ് സ്വർണവും പണവും കവർന്നത്. മറ്റു സാധനങ്ങൾ മുറിക്കുള്ളിൽ വലിച്ചുവാരിയിട്ട നിലയിലാണ്. മറ്റ് മുറികളിലെ അലമാരകളും കുത്തിത്തുറക്കാൻ ശ്രമിച്ചിട്ടുണ്ട്. മോഷ്ടാക്കൾ കവർച്ചയ്ക്കുശേഷം സമീപത്തെ പുരയിടത്തിൽക്കൂടി ഓടി രക്ഷപ്പെട്ടതായാണ് കരുതുന്നത്. രാത്രി ഏഴുമണിയോടെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരന്നു. പാന്പാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.

മോഷണത്തെതുടർന്ന് പോലീസിനെതിരേ ആക്ഷേപവുമായി നാട്ടുകാർ രംഗത്തെത്തി. കഴിഞ്ഞദിവസങ്ങളിലും ഈ പ്രദേശത്ത് ചില വീടുകളിൽ മോഷണശ്രമങ്ങൾ നടന്നിരുന്നു. ഈവിവരം പാമ്പാടി പോലീസിനെ അറിയിച്ചെങ്കിലും സ്ഥലത്ത് പരിശോധന നടത്താൻപോലും പോലീസ് തയ്യാറായില്ലന്നും നാട്ടുകാർ പറയുന്നു. വിവരം അറിയിച്ചാലും വൈകിമാത്രമെ പോലീസ് സ്ഥലത്തെത്തൂ. പകൽസമയങ്ങളിലുള്ള പോലീസിന്റെ റോന്തുചുറ്റലും ഈ പ്രദേശത്തില്ലെന്ന് നാട്ടുകാർ പറഞ്ഞു. അടുത്തയിടെ കഞ്ചാവ് മയക്കുമരുന്ന് സംഘങ്ങളും ഇവിടെ സജീവമായിട്ടുണ്ട്.

Content Highlights: Massive theft in Kottayam - The priest’s house was broken


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented