ഷിജിൽ,അബ്ദു
പരിയാരം(കണ്ണൂര്‍): മസാജ്-സ്പാ സെന്ററുകള്‍ നടത്തുന്നവരെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. ശ്രീസ്ഥയിലെ കൊളങ്ങരത്ത് വീട്ടില്‍ ഷിജില്‍ (32), ചിതപ്പിലെപൊയിലിലെ അബ്ദു (22) എന്നിവരെയാണ് ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെ പരിയാരം പോലീസ് സാഹസികമായി പിടികൂടിയത്.
കൊച്ചി കടവന്ത്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. മുഖ്യപ്രതി കോരന്‍പീടികയിലെ നിസാമുദ്ദീന്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. പരിയാരം പ്രിന്‍സിപ്പല്‍ എസ്.ഐ. പി.സി. സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയ പ്രതികളെ കടവന്ത്രയില്‍നിന്നെത്തിയ എസ്.ഐ. മിഥുന്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. മുഖ്യപ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരെയും വാഹനം ഏര്‍പ്പെടുത്തിയവരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയും കേസില്‍ പ്രതിചേര്‍ക്കും.
പ്രതികളെ പിടികൂടുന്നതിന് ചൊവ്വാഴ്ച രാവിലെമുതല്‍ മഫ്ടിയിലും യൂണിഫോമിലുമായി പോലീസ് ഉണ്ടായിരുന്നു. വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ബൈക്കിലും പോലീസ് വാഹനത്തിലും പിന്തുടര്‍ന്ന് സാഹസികമായിട്ടാണ് അറസ്റ്റ് ചെയ്തത്. എ.എസ്.ഐ. വനജ, സീനിയര്‍ സി.പി.ഒ.മാരായ നൗഫല്‍, അഷറഫ്, സോജി അഗസ്റ്റിന്‍, പോലീസ് ഡ്രൈവര്‍ മഹേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
മസാജ്-സ്പാ സെന്ററുകളില്‍ സ്വന്തക്കാരെ പറഞ്ഞയച്ച് അനുവദനീയമല്ലാത്ത കാര്യങ്ങള്‍ നടത്തിയത് മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ഇതുപയോഗിച്ച് ഉടമകളെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുകയുമാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ഹണിട്രാപ്പിന് സമാനമായ രീതിയിലുള്ള തട്ടിപ്പാണിത്. സംസ്ഥാനത്തെ പല മസാജ് പാര്‍ലര്‍ ഉടമകളില്‍നിന്നും സംഘം പണം തട്ടിയിട്ടുണ്ടെന്നാണ് വിവരം. നിസാമുദ്ദീനാണ് സംഘത്തിന്റെ തലവന്‍. ഇയാള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്.
Content Highlights: massage and spa center threatening case two accused arresetd
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..