മഷിനോട്ടക്കാരനെ ബോധം കെടുത്തി ഏഴേകാല്‍ പവന്‍ കവര്‍ന്നു; സംഘത്തിലെ ഒരാള്‍ പിടിയില്‍


പെരുന്ന സ്വദേശിയാണ് പിടിയിലായത്

അജിത്ത്

പറവൂർ: മഷിനോട്ടക്കാരനെ ബോധം കെടുത്തി സ്വർണാഭരണങ്ങൾ കവർന്ന സംഘത്തിലെ ഒരാൾ പിടിയിലായി. ചങ്ങനാശ്ശേരി പെരുന്ന മലേക്കുന്ന് കുന്നേൽപുതുപറമ്പ് വീട്ടിൽ അജിത്ത് (40) ആണ് അറസ്റ്റിലായത്.

ഈ മാസം ഒന്നിന് പെരുവാരത്ത് വാടകവീട്ടിൽ മഷിനോട്ടം നടത്തിയിരുന്ന കൊടുങ്ങല്ലൂർ സ്വദേശി തൈക്കൂട്ടത്തിൽ വിജയനെ (62) ബോധം കെടുത്തിയ ശേഷമായിരുന്നു കവർച്ച. മഷിനോട്ടത്തിനെന്ന മട്ടിൽ എത്തിയ സംഘം വിജയനെ കെട്ടിയിട്ട് അബോധാവസ്ഥയിലാക്കിയ ശേഷം ശരീരത്തിൽ അണിഞ്ഞിരുന്ന മാല, ബ്രേസ്‌ലെറ്റ്, രണ്ട് മോതിരം എന്നിവയടക്കം ഏഴേകാൽ പവന്റെ സ്വർണവും മൊബൈൽ ഫോണുമാണ് കവർന്നത്. പിന്നീട് പ്രതികൾ സ്കൂട്ടറിൽ രക്ഷപ്പെട്ടു. പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.



Content Highlights: mashinottakaran knocking unconscious robbing gold jewellery perunna paravoor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented