മനോരമയുടെ കഴുത്തറക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ സാരികൊണ്ട് കഴുത്ത് മുറുക്കിയെന്ന് പോലീസ്


മാതൃഭൂമി ന്യൂസ്‌

മൃതദേഹം കണ്ടെത്തിയ കിണർ, ഇൻസെറ്റിൽ ആദം അലി, മനോരമ | Screengrab: മാതൃഭൂമി ന്യൂസ്‌

തിരുവനന്തപുരം: കേശവദാസപുരത്ത് കൊല്ലപ്പെട്ട മനോരമയുടെ കഴുത്തറത്ത് കൊലപ്പെടുത്താനാണ് പ്രതി ആദം അലി ആദ്യം ശ്രമിച്ചതെന്ന് പോലീസ്. ഇത് പരാജയപ്പെട്ടതോടെ സാരി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. പ്രതിയെ ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യംചെയ്യുന്നുണ്ട്. ഇതോടെ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.

ചെന്നൈയില്‍ നിന്ന് കഴിഞ്ഞ ദിവസം ആദം അലിയെ പിടികൂടിയിരുന്നു. ഇതിന് ശേഷം തിരുവനന്തപുരം സിറ്റി പോലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി. പ്രതിയെ വിശദമായി ചോദ്യംചെയ്ത ശേഷം തെളിവെടുപ്പിന് കൊണ്ടുപോകും. കൊലപാതകത്തിനുള്ള കാരണം ഇപ്പോഴും അവ്യക്തമാണ്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചില നിഗമനങ്ങളിലേക്ക് പോലീസ് എത്തിയിട്ടുണ്ട്. മനോരമയുടെ കഴുത്തില്‍ കത്തി കൊണ്ട് മുറിവേല്‍പ്പിച്ച പാട് കാണാമായിരുന്നു. മുറിവ് വലിയ ആഴത്തിലുള്ളതല്ല. ഈ മുറിവ് മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്.

കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് പ്രതി സാരി കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റില്‍ ഉപേക്ഷിച്ചത്. കൊലപാതകം നടത്തിയ രീതി, മരണകാരണം, പ്രതിയുടെ ലക്ഷ്യം എന്നിവ വ്യക്തമാകണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട് ലഭിക്കുകയും പ്രതിയെ വിശദമായി ചോദ്യംചെയ്യുകയും വേണം. അതേസമയം കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് പ്രതിയെ ചോദ്യംചെയ്തപ്പോള്‍ ആദ്യഘട്ടത്തില്‍ കുറ്റം സമ്മതിക്കാന്‍ പ്രതി തയ്യാറായിരുന്നില്ല.

മനോരമയുടെ സ്വര്‍ണാഭരണങ്ങള്‍ പ്രതി മോഷ്ടിച്ചിരുന്നു. ഇത് കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. കൊലപാതകം നടത്തിയ ശേഷം നഗരം വിട്ട പ്രതി ഇത് ഒപ്പം കൊണ്ടുപോയോ അതോ മറ്റെവിടെയെങ്കിലും സൂക്ഷിച്ചിരിക്കുകയാണോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതവരേണ്ടതുണ്ട്. പ്രതി ഇനിയും കുറ്റം സമ്മതിക്കാത്ത സ്ഥിതിക്ക് ഇയാള്‍ മൃതദേഹം കിണറ്റില്‍ ഇടുന്ന സിസിടിവി ദൃശ്യങ്ങളുടെ തെളിവ് ഉള്‍പ്പെടെ നിരത്തിയായിരിക്കും പോലീസ് ചോദ്യംചെയ്യലും തെളിവെടുപ്പും നടത്തുക.

Content Highlights: Trivandrum manorama murder case investigation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented