മനോരമ കോലക്കേസ്: സ്വര്‍ണം നഷ്ടമായി, പ്രതിയുടേത് മോഷണശ്രമം? ഇന്ന് തെളിവെടുപ്പ്


ആദം അലി, കൊല്ലപ്പെട്ട മനോരമ

തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബംഗാള്‍ സ്വദേശി ആദം അലിയെ ബുധനാഴ്ച തലസ്ഥാനത്തെത്തിക്കും. ചൊവ്വാഴ്ച വൈകീട്ട് ചെന്നൈ കോടതിയില്‍ ഹാജരാക്കി നിയമനടപടികള്‍ പൂര്‍ത്തിയാക്കി അന്വേഷണ സംഘം പ്രതിയുമായി റോഡുമാര്‍ഗം തിരുവനന്തപുരത്തേക്കു തിരിച്ചു.

പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിനുശേഷം ചെന്നൈവഴി ബംഗാളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ആദം അലിയെ ചെന്നൈ ഡി.സി.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ആര്‍.പി.എഫും ചേര്‍ന്നാണ് പിടികൂടിയത്. തുടര്‍ന്ന് ആര്‍.കെ. നഗര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു.

തിരുവനന്തപുരത്തുനിന്നു പോയ മെഡിക്കല്‍ കോളേജ് സി.ഐ. ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ അറസ്റ്റുരേഖപ്പെടുത്തിയാണ് കോടതിയില്‍ ഹാജരാക്കിയത്. ബുധനാഴ്ച തിരുവനന്തപുരം കോടതിയില്‍ ഹാജരാക്കിയശേഷം പ്രതിയുടെ കസ്റ്റഡിയില്‍ ആവശ്യപ്പെടും.

കോളേജ് വിദ്യാഭ്യാസവകുപ്പ് റിട്ട. സീനിയര്‍ സൂപ്രണ്ട് കേശവദാസപുരം രക്ഷാപുരി മീനംകുന്നില്‍ വീട്ടില്‍ മനോരമ (68) ഞായറാഴ്ച ഉച്ചയോടെയാണ് കൊല്ലപ്പെട്ടത്. മനോരമയുടെ വീടിനുസമീപം കെട്ടിട നിര്‍മാണത്തിനെത്തിയ തൊഴിലാളിയായിരുന്നു ആദം അലി (21).

മനോരമയുടെ മാല ഉള്‍പ്പെടെ ആറ് പവനോളം സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായിട്ടുണ്ട്. ഞായറാഴ്ച ഉച്ചയോടെയാണ് കേശവദാസപുരം മോസ്‌ക് ലെയ്ന്‍ രക്ഷാപുരി റോഡ് മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമ(68) കൊല്ലപ്പെട്ടത്. മനോരമയുടെ വീടിന്റെ തൊട്ടടുത്ത് നിര്‍മാണം നടക്കുന്ന വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു ആദം ആലി. ഞായറാഴ്ച ഉച്ചയോടെ മനോരമയുടെ വീട്ടിലെത്തിയ ഇയാള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ മറ്റൊരു വീട്ടിലെ കിണറ്റില്‍ തള്ളുകയായിരുന്നു. കാലില്‍ കല്ലുകെട്ടിയ നിലയില്‍ ഞായറാഴ്ച രാത്രിയോടെയാണ് മനോരമയുടെ മൃതദേഹം കിണറ്റില്‍നിന്ന് കണ്ടെടുത്തത്.

മനോരമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ സമീപത്ത് ജോലിക്കെത്തിയ മറുനാടന്‍ തൊഴിലാളികളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് അഞ്ചംഗസംഘത്തിലെ ഒരാളായ ആദം അലിയെ കാണാനില്ലെന്ന് വിവരം ലഭിച്ചത്. ഇതോടെ ആദം ആലിക്കായി തിരച്ചില്‍ വ്യാപിപ്പിക്കുകയും ആര്‍.പി.എഫിനടക്കം ചിത്രങ്ങള്‍ സഹിതമുള്ള വിവരങ്ങള്‍ കൈമാറുകയും ചെയ്തു. തുടര്‍ന്നാണ് ചെന്നൈയില്‍നിന്ന് പ്രതി ആര്‍.പി.എഫിന്റെ പിടിയിലായത്.

മനോരമയെ കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ ഉപേക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കഴിഞ്ഞദിവസം ശേഖരിച്ചിട്ടുണ്ട്. കൃത്യം നടത്താന്‍ ഇയാള്‍ക്ക് മറ്റൊരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നകാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്. കവര്‍ച്ച മാത്രമാണോ, കൃത്യം നടത്താന്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതിലും വ്യക്തത വരേണ്ടതുണ്ട്. പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യംചെയ്യുന്നതോടെ ഇക്കാര്യങ്ങളിലെല്ലാം കൃത്യമായ വിവരം ലഭിക്കുമെന്നാണ് പോലീസ് പറയുന്നത്.

Content Highlights: manorama murder case, murder, thiruvananthapuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented