സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരേ സദാചാരഗുണ്ടായിസം: മൂന്നുപേര്‍ കൂടി അറസ്റ്റില്‍


പ്രതീകാത്മക ചിത്രം/മാതൃഭൂമി

കല്ലടിക്കോട്(പാലക്കാട്): കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ വെള്ളിയാഴ്ച വൈകീട്ട് ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ നടന്ന സദാചാരഗുണ്ടായിസത്തില്‍ ഞായറാഴ്ച മൂന്നുപേരെക്കൂടി അറസ്റ്റ് ചെയ്തു. കരിമ്പ അങ്ങാടിക്കാട് പാനയംപാടം സ്വദേശികളായ എ.എ. ഷമീര്‍, അക്ബര്‍ അലി, എ.എ. ഷമീര്‍ എന്നിവരെയാണ് കല്ലടിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. സിദ്ധിക്, ഹരീഷ് എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു.

ഇതോടെ കേസിലുള്‍പ്പെട്ട മുഴുവന്‍ പേരും പിടിയിലായതായി പോലീസ് പറഞ്ഞു. അന്വേഷണം തുടരുമെന്നും കല്ലടിക്കോട് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് 5.30-നാണ് കേസിനാസ്പദമായ സംഭവം. പനയംപാടം ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ബസ് കാത്തിരുന്ന വിദ്യാര്‍ഥികളും സദാചാരസംഘത്തില്‍പ്പെട്ട ചിലരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഉന്തും തള്ളും കൈയേറ്റവുമുണ്ടായതായി പരാതിയുണ്ട്.

വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് പരിക്കേറ്റു. ഇവരെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ടശേഷം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഒരു വിദ്യാര്‍ഥിയെ ഞായറാഴ്ച ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു

കല്ലടിക്കോട്: സദാചാരത്തിന്റെ പേരുപറഞ്ഞ് വിദ്യാര്‍ഥികളെ ആക്രമിക്കുന്ന പ്രവണത അംഗീകരിക്കാനാകില്ലെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ആവശ്യപ്പെട്ടു. കരിമ്പയില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ നടന്ന സദാചാര ആക്രമണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സന്ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു വി. വസീഫ്. കേസില്‍ തെറ്റുചെയ്തവരെ വെറുതെവിടരുതെന്ന് പ്രദേശം സന്ദര്‍ശിച്ച കെ. ശാന്തകുമാരി എം.എല്‍.എ.യും അഭിപ്രായപ്പെട്ടു. ഡി.വൈ.എഫ്.ഐ. നേതാക്കളായ ജയദേവന്‍, ശ്രീരാജ്, ഷാജ്‌മോഹന്‍, ഷമീര്‍ തുടങ്ങിയവരും ഒപ്പമുണ്ടായി.

കല്ലടിക്കോട്: കരിമ്പ സ്‌കൂളിലെ വിദ്യാര്‍ഥികളെ മര്‍ദിച്ചതില്‍ കോണ്‍ഗ്രസ് കരിമ്പ മണ്ഡലം കമ്മിറ്റി പ്രതിക്ഷേധിച്ചു. നിയമംകൈയിലെടുക്കാന്‍ ആരെയും അനുവദിക്കരുതെന്നും കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

കല്ലടിക്കോട്: കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കുനേരെ നടന്ന സദാചാര ആക്രമണത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കരിമ്പ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. ജില്ലാ വൈസ്പ്രസിഡന്റ് നവീന്‍ വടക്കുംതറ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ആര്‍. ശരത് അധ്യക്ഷനായി. യുവമോര്‍ച്ച കരിമ്പ മണ്ഡലം ജനറല്‍സെക്രട്ടറി കെ.എം. രാജ്കുമാര്‍, എന്‍.എസ്. അഖുല്‍, രഞ്ജിത്, വിഷ്ണു, അഭിമന്യു, ജിഷ്ണു എന്നിവര്‍ സംസാരിച്ചു.

Content Highlights: mannarkkad moral policing attack against school students

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented