Screengrab: Mathrubhumi News
മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരന്‍ വിജിലന്‍സിന്റെ പിടിയിലായി. മഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസിലെ ഹെഡ് ക്ലാര്‍ക്ക് ബിജുവിനെയാണ് ഡിവൈ.എസ്.പി. ഫിറോസ് എം.ഷഫീഖിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം പിടികൂടിയത്.
ചൊവ്വാഴ്ച രാവിലെ മഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസില്‍വെച്ച് 3500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജീവനക്കാരന്‍ വിജിലന്‍സിന്റെ പിടിയിലായത്.
ഭൂമി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കാനായാണ് ബിജു കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്. ആദ്യം 5000 രൂപയാണ് കൈക്കൂലിയായി ചോദിച്ചത്. പിന്നീട് ഇത് 3500 രൂപയാക്കി. ഇതോടെ പരാതിക്കാരന്‍ വിജിലന്‍സിനെ വിവരം അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ നോട്ടുകളുമായി പരാതിക്കാരന്‍ ചൊവ്വാഴ്ച രജിസ്ട്രാര്‍ ഓഫീസിലെത്തുകയും ഇയാളില്‍നിന്ന് പണം വാങ്ങുന്നതിനിടെ ബിജുവിനെ പിടികൂടുകയുമായിരുന്നു. ഹെഡ് ക്ലാര്‍ക്കായ ബിജു, ഏഴുമാസം മുമ്പാണ് മഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് സ്ഥലംമാറിയെത്തിയത്.
Content Highlights: manjeri sub registrar office employee arrested for taking bribe


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..