മഞ്ചേരിയില്‍ നഗരസഭാംഗത്തിന്റെ കൊലപാതകം: രണ്ടുപേര്‍ കസ്റ്റഡിയില്‍, മൂന്നാമനായി തിരച്ചില്‍


കൊല്ലപ്പെട്ട അബ്ദുൾ ജലീൽ | Screengrab: Mathrubhumi News

മലപ്പുറം: മഞ്ചേരിയില്‍ നഗരസഭാംഗത്തെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. നെല്ലിക്കുത്ത് സ്വദേശി ഷംസീര്‍, അബ്ദുള്‍ മജീദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. മറ്റൊരു പ്രതിയായ ഷുഹൈബ് എന്ന കൊച്ചുവിനായി തിരച്ചില്‍ തുടരുകയാണ്.

ചൊവ്വാഴ്ച രാത്രിയാണ് മഞ്ചേരി നഗരസഭയിലെ 16-ാം വാര്‍ഡ് കൗണ്‍സിലറായ തലാപ്പില്‍ അബ്ദുള്‍ ജലീലിന്(കുഞ്ഞാന്‍-52) നേരേ ആക്രമണമുണ്ടായത്. നിര്‍ത്തിയിട്ട കാറിന്റെ ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ ജലീല്‍, ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയോടെ മരിച്ചു.

ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കായി ജലീല്‍ മണ്ണാര്‍ക്കാട്ട് പോയി തിരിച്ചുവരുമ്പോള്‍ ചൊവ്വാഴ്ച രാത്രി പതിനൊന്നുമണിയോടെ പയ്യനാട് കുട്ടിപ്പാറയിലായിരുന്നു ആക്രമണം. ജലീല്‍ സഞ്ചരിച്ച കാര്‍ പയ്യനാട് കുട്ടിപ്പാറ ഭാഗത്ത് നിര്‍ത്തിയിട്ടപ്പോഴാണ് ബൈക്കിലെത്തിയ സംഘവുമായി ലൈറ്റ് അണയ്ക്കുന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായത്. ഇതു പറഞ്ഞുതീര്‍ത്ത് മുന്നോട്ടുപോയപ്പോള്‍ ബൈക്കിലെത്തിയ പ്രതികള്‍ ഹെല്‍മെറ്റ് കൊണ്ട് കാറിന്റെ ചില്ല് തകര്‍ത്തു. തുടര്‍ന്നാണ് ജലീലിനെ പുറത്തിറക്കി മാരകായുധം ഉപയോഗിച്ച് ആക്രമിച്ചത്.

അടിയേറ്റ് തലയോട്ടി തകര്‍ന്ന ജലീലിനെ കൂടെയുണ്ടായിരുന്നവര്‍ അബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. ന്യൂറോ തീവ്രപരിചരണ വിഭാഗത്തില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലച്ചോറിനേറ്റ സാരമായ പരിക്കാണ് മരണത്തിലേക്കു നയിച്ചത്.

ജലീലിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഉച്ചയക്ക് ഒരു മണിയോടെ മഞ്ചേരി സെന്‍ട്രല്‍ ജുമാമസ്ജിദില്‍ ഖബറടക്കും.

ജലീലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേരിയില്‍ യു.ഡി.എഫ്. ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. വ്യാഴാഴ്ച രാവിലെ ആറുമുതല്‍ ഖബറടക്കം തീരുന്നത് വരെയാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.

Content Highlights: manjeri municipal councilor abdul jaleel murder case two accused in custody

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented