റിഷാദ് മൊയ്തീൻ
മഞ്ചേരി: സിന്തറ്റിക് മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതിയെ പോലീസ് പിടികൂടി. മഞ്ചേരി മുള്ളമ്പാറ പാറക്കാടന്‍ റിഷാദ് മൊയ്തീനെയാണ് (28) മഞ്ചേരി സ്റ്റേഷന്‍ ഓഫീസര്‍ റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പഴയങ്ങാടിയില്‍വെച്ച് പിടികൂടിയത്.
കേസില്‍ മുള്ളമ്പാറ തെക്കുംപുറം വീട്ടില്‍ മുഹ്സിന്‍ (28), മണക്കോടന്‍ ആഷിക്ക് (25), എളയിടത്തുവീട്ടില്‍ ആസിഫ് (23) എന്നിവരെ കഴിഞ്ഞമാസം അറസ്റ്റുചെയ്തിരുന്നു. റിഷാദ് മൊയ്തീനെ പിടികൂടുന്നതിനായി പോലീസ് മുള്ളമ്പാറയിലെ വീട് വളയുന്നതിനിടയില്‍ ഇയാള്‍ ഓടുപൊളിച്ച് പുറത്തുചാടി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി പഴയങ്ങാടിയില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് താമസസ്ഥലം വളഞ്ഞ് പിടികൂടുകയായിരുന്നു. കേസിലെ ഒന്നാംപ്രതിയായ മുഹ്സിന്‍ നവ മാധ്യമത്തിലൂടെയാണ് വീട്ടമ്മയുമായി പരിചയത്തിലായത്.
തുടര്‍ന്ന് സൗഹൃദംനടിച്ച് സുഹൃത്തുക്കളുമായി ഇവരുടെ വീട്ടിലെത്തി. ലഹരിമരുന്ന് നല്‍കിയശേഷം വീട്ടമ്മയെ ഇവര്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. പ്രതിയെ പിടികൂടിയ സംഘത്തില്‍ എസ്.ഐ. സുജിത്, സ്‌പെഷ്യല്‍സ്‌ക്വാഡ് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടന്‍, മുഹമ്മദ് സലീം പൂവത്തി, എന്‍.എം. അബ്ദുല്ല ബാബു, കെ.കെ. ജസീര്‍ എന്നിവരുമുണ്ടായിരുന്നു.
Content Highlights: manjeri gang rape case main accused arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..