മംഗളൂരു സ്‌ഫോടനത്തിന് മുമ്പ് ഷരീഖിന്റെ 'ട്രയല്‍റണ്‍'; ബോംബ് പൊട്ടിച്ചത് ശിവമോഗയില്‍


ഷരീഖ് ആലുവയില്‍ എത്തിയിരുന്നതായ വിവരം സ്ഥിരീകരിച്ചതോടെ ഇതുസംബന്ധിച്ച അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്. കോയമ്പത്തൂരില്‍നിന്ന് മധുര, നാഗര്‍കോവില്‍ വഴി എത്തിയ ഷരീഖ് നാലുദിവസം ആലുവയില്‍ തങ്ങിയതായാണ് കണ്ടെത്തല്‍.

മംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷരീഖ് | Screengrab: Mathrubhumi News

ബെംഗളൂരു: മംഗളൂരു സ്‌ഫോടനക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷരീഖും സംഘവും നേരത്തെ സ്‌ഫോടനത്തിന്റെ 'ട്രയല്‍റണ്‍' നടത്തിയതായി റിപ്പോര്‍ട്ട്. ശിവമോഗയിലെ നദീതീരത്താണ് ഷരീഖ് അടങ്ങുന്ന മൂവര്‍സംഘം ബോംബ് നിര്‍മിച്ച് ട്രയല്‍റണ്‍ നടത്തിയതെന്നും ഇത് വിജയകരമായിരുന്നുവെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭീകരസംഘടനയായ ഐ.എസില്‍ ആകൃഷ്ടനായിരുന്ന ഷരീഖിന് ഏറെനാളായി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതിനിടെയാണ് സ്‌കൂളിലെ സഹപാഠികളായിരുന്ന സയീദ് യാസിന്‍, മുനീര്‍ അഹമ്മദ് എന്നിവരെയും ഇയാള്‍ സംഘത്തിലെത്തിച്ചത്. തുടര്‍ന്ന് ഇരുവര്‍ക്കും ബോംബ് നിര്‍മാണത്തിനാവശ്യമായ പരിശീലനം നല്‍കിയതും ഷരീഖ് ആയിരുന്നു.



ഷരീഖ് നല്‍കിയ വീഡിയോകളും പി.ഡി.എഫ്. ഫയലുകളും ഉപയോഗിച്ചാണ് മറ്റുരണ്ടുപേരും ബോംബ് നിര്‍മിക്കുന്നരീതി പഠിച്ചെടുത്തത്. ഇതിനായി ബാറ്ററികളും വയറുകളും റിലേ സര്‍ക്യൂട്ടുകളും അടക്കം ഓണ്‍ലൈന്‍ വഴി വാങ്ങി. ഇതെല്ലാം ഉപയോഗിച്ച് ബോംബ് നിര്‍മിച്ച സംഘം ശിവമോഗയിലെ കെമ്മനഗുഡിയില്‍വെച്ചാണ് പരീക്ഷണ സ്‌ഫോടനം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശനിയാഴ്ച വൈകിട്ടാണ് മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍വെച്ച് പ്രഷര്‍കുക്കര്‍ ബോംബ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ മുഖ്യപ്രതിയായ ഷരീഖിനും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു. ഷരീഖിന്റെ ബാഗില്‍നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നായിരുന്നു ഡ്രൈവറുടെ മൊഴി. പിന്നാലെ ഓട്ടോയില്‍നിന്ന് പ്രഷര്‍കുക്കറും ബാറ്ററികളും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോയിലെ യാത്രക്കാരന്‍ ഷരീഖ് ആണെന്നും ഇയാള്‍ തീവ്രവാദസംഘടനയുമായി ബന്ധമുള്ളയാളാണെന്നും സ്ഥിരീകരിച്ചത്.

അതിനിടെ, ഷരീഖ് ആലുവയില്‍ എത്തിയിരുന്നതായ വിവരം സ്ഥിരീകരിച്ചതോടെ ഇതുസംബന്ധിച്ച അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്. കോയമ്പത്തൂരില്‍നിന്ന് മധുര, നാഗര്‍കോവില്‍ വഴി എത്തിയ ഷരീഖ് നാലുദിവസം ആലുവയില്‍ തങ്ങിയതായാണ് കണ്ടെത്തല്‍. ഇയാള്‍ ആലുവയില്‍ ബന്ധപ്പെട്ടവരെ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. കേരളത്തില്‍നിന്ന് ഇയാള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.


Content Highlights: mangaluru blast case accused shariq rehearsed explosion in shivamoga


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented