പ്രതീകാത്മക ചിത്രം | Mathrubhumi archives
മഞ്ചേരി: വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പന്ത്രണ്ടുകാരനെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയനാക്കിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ കുറ്റക്കാരനെന്ന് മഞ്ചേരി പോക്സോ അതിവേഗ കോടതി കണ്ടെത്തി. ശിക്ഷ ഈ മാസം 11-ന് ജഡ്ജി കെ. രാജേഷ് വിധിക്കും.
മലപ്പുറം കോട്ടപ്പടി മുരിങ്ങാത്തൊടി അബ്ദുല്‍ അസീസ് (42) ആണ് പ്രതി. 2015 നവബംര്‍ 27-ന് വൈകീട്ട് 6.15-നാണ് കേസിനാസ്പദമായ സംഭവം. മലപ്പുറത്തെ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മൈലപ്പുറത്തെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന കുട്ടിയുടെ പിന്നില്‍ ഓട്ടോയുമായി എത്തിയ പ്രതി വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റുകയായിരുന്നു. എന്നാല്‍ ഓട്ടോറിക്ഷ വീടിനടുത്ത് നിര്‍ത്താതെ കോലാര്‍ റോഡിലൂടെ ഓടിച്ചുപോയി. പുഴയോരത്തുള്ള ഒഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നൂവെന്നാണ് കേസ്.
വീട്ടില്‍ തിരിച്ചെത്തിയ കുട്ടി കിടപ്പുമുറിയിലിരുന്ന് കരയുന്നതുകണ്ട മാതാവ് അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. പിറ്റേന്ന് മലപ്പുറം ചൈല്‍ഡ് ലൈന്‍ മുഖാന്തരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ എട്ട് സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. മലപ്പുറം പോലീസ് ഇന്‍സ്പെക്ടറായിരുന്ന റിച്ചാര്‍ഡ് വര്‍ഗ്ഗീസാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
Content Highlights: mancheri pocso case verdict
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..