പ്രതീകാത്മകചിത്രം | Photo:AFP
ഗാന്ധിനഗര്‍: ജലാറ്റിന്‍ സ്റ്റിക് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ ഭാര്യയും ഭര്‍ത്താവും മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെതിരേ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഗുജറാത്തിലെ ആരവല്ലി ജില്ലയിലെ ബി.ടി.ഛാപ്ര ഗ്രാമത്തിലാണ് ദാരുണമായ സംഭവം.
മുലോജ് സ്വദേശിയായ ലാലാ പാഗി(47) ഭാര്യ ശാരദാബെന്‍(43) എന്നിവരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ശരീരത്തില്‍ സ്ഫോടകവസ്തുവായ ജലാറ്റിന്‍ സ്റ്റിക് കെട്ടിവെച്ച് എത്തിയ ലാലാ പാഗി, ഭാര്യയെ കെട്ടിപിടിച്ചതിന് പിന്നാലെയാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും ഇരുവര്‍ക്കുമിടയില്‍ ദാമ്പത്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.
20 വര്‍ഷം മുമ്പാണ് ലാലാ പാഗിയും ശാരദാബെന്നും വിവാഹിതരായത്. ദാമ്പത്യജീവിതം ആരംഭിച്ചത് മുതല്‍ ലാലാ പാഗി ഭാര്യയെ മര്‍ദിക്കുന്നത് പതിവായിരുന്നു. ഉപദ്രവം സഹിക്കവയ്യാതെ ഒരുമാസം മുമ്പ് ശാരദ ഭര്‍ത്താവിന്റെ വീട്ടില്‍നിന്നും സ്വന്തം വീട്ടിലേക്ക് പോയി. ഇതോടെ ലാലാ പാഗിക്ക് ഭാര്യയോടുള്ള പകയും വര്‍ധിച്ചു. തുടര്‍ന്നാണ് ഭാര്യയെ കൊലപ്പെടുത്താനായി സ്ഫോടകവസ്തുക്കള്‍ ശരീരത്തില്‍ ഘടിപ്പിച്ച് ഭാര്യവീട്ടിലെത്തിയത്.
ശരീരത്തില്‍ ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററും കെട്ടിവെച്ച് ഭാര്യവീട്ടിലെത്തിയ ലാലാ പാഗി, ഭാര്യയെ വീടിന് പുറത്തേക്ക് വിളിക്കുകയായിരുന്നു. ഭാര്യ പുറത്തേക്ക് വന്നതിന് പിന്നാലെ ഇയാള്‍ ഭാര്യയെ കെട്ടിപിടിക്കുകയും ഡിറ്റണേറ്റര്‍ അമര്‍ത്തുകയും ചെയ്തു. തൊട്ടുപിന്നാലെ സ്ഫോടനമുണ്ടായി. രണ്ടുപേരും തല്‍ക്ഷണം കൊല്ലപ്പെട്ടു.
സംഭവത്തില്‍ ലാലാ പാഗിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തതായി പോലീസ് പറഞ്ഞു. ഇയാള്‍ക്ക് സ്ഫോടകവസ്തു ലഭിച്ചതിനെക്കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.
Content Highlights: man wrapped gelatine sticks in body and hugged his wife both died
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..