പ്രതീകാത്മകചിത്രം | Mathrubhumi illustration
ന്യൂഡല്‍ഹി: കെട്ടിടത്തിന്റെ ഇരുപത്തിരണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവതിയും യുവാവും മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ കെട്ടിടസമുച്ചയത്തിന്റെ മുകളില്‍ നിന്നാണ് ഇരുവരും ചാടിയത്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. മുപ്പതിനോടടുത്താണ് രണ്ടുപേരുടേയും പ്രായം.
മരിച്ച രണ്ടുപേര്‍ക്കും പരസ്പരം പരിചയമുണ്ടായിരുന്നു. മരിച്ച യുവാവിന്റെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്മെന്റിന് മുകളില്‍ നിന്നാണ് ഇരുവരും ചാടിയത്. ഗാസിയാബാദ് സ്വദേശിയായ യുവതി രാവിലെയോടെയാണ് അവിടെ എത്തിയതെന്ന് അഡിഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ഇളമാരന്‍ ജി. പറഞ്ഞു. ഇരുവരുടേയും മരണത്തിന് പിന്നിലുള്ള കാരണത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയതായി പോലീസ് വക്താവ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: Noida, Suicide, Man woman die, jump off
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..