തോക്കുധാരി എഫ്ബിഐ ഓഫീസിലേക്ക് അതിക്രമിച്ചുകയറി; വെടിവെച്ച് കൊലപ്പെടുത്തി അമേരിക്കന്‍ പോലീസ്


പ്രതീകാത്മക ചിത്രം | Photo: AFP

വാഷിങ്ടണ്‍ ഡി.സി: അമേരിക്കന്‍ കുറ്റാണ്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) ഓഫീസിലേക്ക് തോക്കുമായി അതിക്രമിച്ച് കയറിയയാളെ വെടിവെച്ച് കൊലപ്പെടുത്തി. ഒഹിയോ നഗരത്തിലാണ് സംഭവം അരങ്ങേറിയത്. മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഫ്‌ളോറിഡയിലുള്ള വീട്ടില്‍ ഏതാനം ദിവസം മുന്‍പ് എഫ്ബിഐ പരിശോധന നടത്തിയിരുന്നു. ഇതോടെ പുതിയ സംഭവവികാസങ്ങള്‍ ദേശീയ ശ്രദ്ധയിലെത്തിയിരിക്കുകയാണ്.

തോക്കുമായി എഫ്ബിഐ ഓഫീസിലേക്ക് അക്രമി എത്തിയപ്പോള്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സ്ഥലത്തുനിന്ന് കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ പിന്തുടര്‍ന്നു. കാര്‍ നഗരത്തിന് പുറത്തുള്ള ഒരു പ്രദേശത്ത് നില്‍ക്കുകയും തുടര്‍ന്ന് ഇയാള്‍ കാറില്‍ നിന്ന് വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. കീഴടങ്ങാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും അക്രമി ഇതിന് തയ്യാറായില്ല.

പോലീസിന് നേര്‍ക്ക് ആയുധം പ്രയോഗിക്കാന്‍ ഒരുമ്പെടുന്നതിനിടയില്‍ ഇയാളെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, ട്രംപിന്റെ വീട്ടില്‍ പരിശോധന നടത്തിയതിന് ശേഷം തുടരുന്ന ഭീഷണികള്‍ ശരിയല്ലെന്ന് എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ അഭിപ്രായപ്പെട്ടു. അതേസമയം, ഇപ്പോഴത്തെ സംഭവത്തിന് ട്രംപിന്റെ വീട്ടില്‍ പരിശോധന നടത്തിയതുമായി ബന്ധുമുണ്ടെന്ന തരത്തില്‍ സ്ഥിരീകരണമില്ല.

നിയമവ്യവസ്ഥയ്ക്കും സംവിധാനങ്ങള്‍ക്കും നേരെയുള്ള ആക്രമം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ്ഹൗസില്‍ നിന്ന് പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന വേളയില്‍ ചില രേഖകള്‍ ഫ്‌ളോറിഡയിലെ വീട്ടിലേക്ക് മാറ്റിയെന്ന സംശയത്തിലാണ് പരിശോധന നടത്തിയത്. തന്റെ അനുവാദത്തോടെയാണ് പരിശോധന നടത്തിയതെന്ന് അറ്റോര്‍ണി ജനറല്‍ മെറിക് ഗാര്‍ലാന്റ് പ്രതികരിച്ചു.

Content Highlights: crime, gunman, fbi, standoff, killed


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


sebastian paul

1 min

KCBC നിലപാട് യുക്തിരഹിതം, ബി.ജെ.പിയുടെ അജണ്ടയില്‍ പുരോഹിതര്‍ വീഴരുത്- സെബാസ്റ്റ്യന്‍ പോള്‍ 

Oct 1, 2022

Most Commented