കോട്ടയത്തുനിന്ന് കാണാതായ യുവാവ് തിരുവനന്തപുരത്തെ റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍


Screengrab: Mathrubhumi News

തിരുവനന്തപുരം: കോട്ടയത്തുനിന്ന് കാണാതായ യുവാവിനെ തിരുവനന്തപുരത്ത് റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി ജയിംസ് വര്‍ഗീസിനെയാണ് തിരുവനന്തപുരം പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ക്കുളത്തിന് സമീപത്തെ റബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

ദിവസങ്ങള്‍ക്ക് മുമ്പാണ് ജയിംസ് വര്‍ഗീസിനെ കോട്ടയത്തുനിന്ന് കാണാതായത്. ഇതുസംബന്ധിച്ച് കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച രാവിലെ യുവാവിന്റെ മൃതദേഹം നാട്ടുകാര്‍ റബര്‍തോട്ടത്തില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയില്‍ മരിച്ചത് ജയിംസ് വര്‍ഗീസ് ആണെന്ന് തിരിച്ചറിഞ്ഞു. ജയിംസ് വര്‍ഗീസിന്റെ കാര്‍ സമീപത്തെ റോഡരികില്‍ നിര്‍ത്തിയിട്ട നിലയിലും കണ്ടെത്തിയിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് യുവാവ് റബര്‍ തോട്ടത്തില്‍ എത്തിയതെന്നാണ് പോലീസിന്റെ നിഗമനം. തിങ്കളാഴ്ച ഉച്ചയ്ക്ക് എം.സി. റോഡില്‍ കാര്‍ നിര്‍ത്തിയ ശേഷം ഇദ്ദേഹം റബര്‍ തോട്ടത്തിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹത്തിനരികില്‍നിന്ന് യുവാവിന്റെ മൊബൈല്‍ ഫോണും കണ്ടെടുത്തു.

തിങ്കളാഴ്ച ഉച്ചയോടെ തന്നെ യുവാവ് ജീവനൊടുക്കിയെന്നാണ് പോലീസ് കരുതുന്നത്. മൊബൈല്‍ ഫോണില്‍ ആത്മഹത്യ ചിത്രീകരിക്കാനുള്ള ശ്രമം നടന്നതായും സംശയിക്കുന്നു. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)


Content Highlights: man who went missing from kottayam found dead in trivandrum


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented