പോലീസ് അറസ്റ്റ് ചെയ്ത പ്രതി എബ്രഹാം ജോൺസൺ | Photo: മാതൃഭൂമി
കഴക്കൂട്ടം : വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തുമ്പ പുതുവല്‍ പുരയിടത്തില്‍ ജോളി എന്നു വിളിക്കുന്ന എബ്രഹാം ജോണ്സണ് (39) അറസ്റ്റിലായി. ഫെബ്രുവരി 19-ന് പുലര്‍ച്ചെ വീട്ടുമുറ്റത്തു പത്രം എടുക്കാനെത്തിയ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.
ഒളിവില്‍പ്പോയ പ്രതിയെ കഴക്കൂട്ടം എസ്.എച്ച്.ഒ. ജെ.എസ്.പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള എബ്രഹാം ജോണ്സണ് 2015-ലെ ഒരു ബലാത്സംഗക്കേസില്‍ രണ്ടുവര്‍ഷം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. സ്ത്രീകളെ ശല്യപ്പെടുത്തുന്ന ഇയാള്‍ക്കെതിരേ നാട്ടുകാര്‍ കൂട്ടപ്പരാതി തന്നിരുന്നുവെന്നും പോലീസ് അറിയിച്ചു.
Content Highlights: man who tried to attack woman arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..