ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി കിണറ്റില്‍ മരിച്ചനിലയില്‍


സെൽവരാജ്

തിരുവനന്തപുരം: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി കിണറ്റില്‍ മരിച്ചനിലയില്‍. കാട്ടായിക്കോണം മങ്ങാട്ടുകോണം രേഷ്മാ ഭവനില്‍ സെല്‍വരാജ് (46) ആണ് മരിച്ചത്. ശാസ്തവട്ടം ജങ്ഷനില്‍ നടുറോഡില്‍ വെച്ച് 2021 ഓഗസ്റ്റ് 31-നായിരുന്നു സെല്‍വരാജ് ഭാര്യ പ്രഭ (ഷീബ-37)യെ കഴുത്തറത്ത് കൊലപ്പെടുത്തിയത്.

ഈ കേസില്‍ മൂന്നുമാസം മുമ്പാണ് സെല്‍വരാജ് ജാമ്യത്തില്‍ ഇറങ്ങിയത്. വെള്ളിയാഴ്ച വൈകീട്ടോടെ വീട്ടുവളപ്പിലെ കിണറ്റില്‍ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

സെല്‍വരാജിനെ കാണാതായ വിവരം ഇയാളുടെ അമ്മയാണ് ആദ്യം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിലെ കിണറ്റില്‍ സെല്‍വരാജിനെ കണ്ടെത്തിയത്.

കഴക്കൂട്ടത്തുനിന്നുള്ള അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എത്തി ഇയാളെ പുറത്തെടുക്കുകയായിരുന്നു. പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. തുടര്‍ന്ന് പോത്തന്‍കോട് പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: suicide, murder


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented