പ്രസന്നകുമാർ
കടുത്തുരുത്തി: കടുത്തുരുത്തിയില്‍ കെ.എസ്.ആര്.ടി.സി. ബസില്‍ യാത്രചെയ്ത യുവതിയെ ശല്യംചെയ്തയാള്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ ബുധനൂര്‍ എണ്ണക്കാട് മുഴങ്ങില് വീട്ടില്‍ ശാന്തകുമാരന്‍ നായരുടെ മകന് പ്രസന്നകുമാറി (47)നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റു ചെയ്തത്.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. എറണാകുളം വൈറ്റിലയില്‍നിന്നു കോട്ടയത്തേക്ക് കെ.എസ്.ആര്.ടി.സി. ബസ്സില്‍ യാത്രചെയ്ത യുവതിയെയാണ് പിന്‍സീറ്റില്‍ ഇരുന്ന് യാത്രചെയ്ത പ്രസന്നകുമാര്‍ കയറിപ്പിടിച്ചത്.
യുവതി ബഹളംവെച്ചതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ കടുത്തുരുത്തി പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് ഉടന്‍തന്നെ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ആയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..