മുഹമ്മദ് ഷെരീഫ് | Photo:Twitter@ANI
ന്യൂഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് 23 ലക്ഷം രൂപയുടെ വാടക നല്‍കാതെ മുങ്ങിയ പ്രതി പിടിയില്‍. കര്‍ണാടക സ്വദേശി മുഹമ്മദ് ഷെരീഫിനെയാണ് ഡല്‍ഹി പോലീസ് പിടികൂടിയത്. നാല് മാസത്തെ വാടക നല്‍കാതെയായിരുന്നു പ്രതി സ്ഥലം വിട്ടത്. ആബുദാബി രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ ഹോട്ടല്‍ ജീവനക്കാരെ കബളിപ്പിച്ചത്.
ഓഗസ്റ്റ് ഒന്നിന് ഹോട്ടലിലെ 427-ാം നമ്പര്‍ മുറിയെടുത്ത ഇയാള്‍ നവംബര്‍ 20-ന് വാടക നല്‍കാതെ ഹോട്ടലില്‍നിന്ന് മുങ്ങി. വാടകയ്ക്കു പുറമെ മുറിയിലെ വെള്ളിപാത്രങ്ങളും പേള്‍ ട്രേയും ഇയാള്‍ മോഷ്ടിച്ചതായും ഹോട്ടല്‍ ജീവനക്കാര്‍ വ്യക്തമാക്കി. നാല് മാസത്തെ വാടക 35 ലക്ഷം രൂപയായിരുന്നു. എന്നാല്‍ 11.5 ലക്ഷം രൂപ മാത്രമാണ് ഇയാള്‍ നല്‍കിയത്. നവംബര്‍ 20-ന് അതേ തീയതിയിലുള്ള 20 ലക്ഷം രൂപയുടെ ചെക്കും ജീവനക്കാര്‍ക്ക് കൈമാറി. എന്നാല്‍, ചെക്ക് മടങ്ങിയതോടെ ജനറല്‍ മാനേജര്‍ അനുപം ദാസ് ഗുപ്തയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
അബുദാബി ഷെയ്ക്കുമായി വ്യക്തിപരമായി അടുപ്പമുണ്ടെന്ന് ഇയാള്‍ ജീവനക്കാരോട് പറഞ്ഞിരുന്നു. ഇന്ത്യയില്‍ വ്യവസായ ആവശ്യങ്ങള്‍ക്കായി വന്നതാണെന്നും വ്യക്തമാക്കി. ജീവനക്കാരെ വിശ്വസിപ്പിക്കുന്നതിനായി ഒരു ബിസിനസ്സ് കാര്‍ഡും യു.എ.ഇ റെസിഡന്റ് കാര്‍ഡും ഇയാള്‍ നല്‍കിയിരുന്നു.
ജനുവരി 19-ന് കര്‍ണാടകത്തില്‍ നിന്ന് പിടികൂടിയ പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
Content Highlights: Man Who Fled Delhi 5-Star Hotel Leaving rupees twenty three lakhs Bill Arrested
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..