'നായകളെ കൊല്ലാന്‍ ആഹ്വാനം ചെയ്തു'; തോക്കുമായി കുട്ടികള്‍ക്ക് അകമ്പടി പോയ ടൈഗര്‍ സമീറിനെതിരേ കേസ്


Screengrab: Mathrubhumi News

കാസര്‍കോട്: തെരുവുനായ്ക്കളില്‍നിന്ന് മദ്രസ വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ തോക്കുമായി അകമ്പടി പോയ രക്ഷിതാവിനെതിരേ പോലീസ് കേസെടുത്തു. തെരുവുനായ്ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്തതിനാണ് ബേക്കല്‍ ഹദ്ദാദ് നഗറിലെ 'ടൈഗര്‍ സമീര്‍' എന്ന സമീറിനെതിരേ ബേക്കല്‍ പോലീസ് കേസെടുത്തിരിക്കുന്നത്. കൈയില്‍ എയര്‍ഗണ്ണുമായി സമീര്‍ വിദ്യാര്‍ഥികള്‍ക്ക് അകമ്പടി പോകുന്ന വീഡിയോ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.

നാട്ടിലെ പത്തിലധികം കുട്ടികള്‍ക്ക് മുന്നില്‍ സമീര്‍ തോക്കുമായി നടക്കുന്ന വീഡിയോയാണ് കഴിഞ്ഞദിവസം പ്രചരിച്ചത്. കുട്ടികളെ നായ ഓടിച്ചാല്‍ വെടിവെച്ച് കൊല്ലുമെന്നും വീഡിയോയില്‍ പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് നായ്ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്.

അതേസമയം, ശനിയാഴ്ച രാവിലെയാണ് പോലീസ് കേസെടുത്ത വിവരം അറിഞ്ഞതെന്ന് സമീര്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
നായയുടെ ശല്യം കാരണം കുട്ടികളൊന്നും മദ്രസയില്‍ പോയില്ല. കുട്ടിയെ മദ്രസയില്‍ കൊണ്ടുവിടണം. അപ്പോളാണ് വീട്ടിലുണ്ടായിരുന്ന തോക്കെടുത്ത് കുട്ടികളെ കൊണ്ടുവിടാമെന്ന് പറഞ്ഞത്. കുട്ടികളൊക്കെ അപ്പോള്‍ ആവേശത്തോടെ എന്റെ കൂടെവന്നു, അവരെ മദ്രസയില്‍ കൊണ്ടുവിട്ടു. എന്റെ മകനാണ് വീഡിയോ പകര്‍ത്തി, നാട്ടിലെ ഒരു വാട്‌സാപ്പ് ഗ്രൂപ്പിലിട്ടത്, അങ്ങനെ വീഡിയോ വൈറലാവുകയായിരുന്നു' -സമീര്‍ പറഞ്ഞു. വീഡിയോ വൈറലായതോടെ പലരും ഫോണില്‍വിളിച്ചെന്നും ഇതുകാരണം അധികൃതര്‍ കണ്ണുതുറക്കുമെന്നും ചെയ്തത് നല്ലകാര്യമാണെന്ന് പറഞ്ഞതായും സമീര്‍ പ്രതികരിച്ചു.

Content Highlights: man walks with gun to save kids fromstray dog attack police case against tiger sameer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


India vs South Africa 2nd t20 at Guwahati live updates

3 min

മില്ലറുടെ സെഞ്ചുറിയും രക്ഷിച്ചില്ല; നാട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് ആദ്യ ടി20 പരമ്പ

Oct 2, 2022

Most Commented