ഭാര്യ കുളിക്കുമ്പോള്‍ വീഡിയോകോള്‍; ഫോളോവേഴ്‌സിനെ കിട്ടാന്‍ ദൃശ്യം ഫെയ്‌സ്ബുക്കില്‍,യുവാവിനെതിരേ കേസ്


കുളിക്കുന്നതിനിടെയാണ് ഭാര്യ ഇയാളുമായി വീഡിയോകോളില്‍ സംസാരിച്ചത്. ഈ വീഡിയോ കോള്‍ ദൃശ്യങ്ങള്‍ സന്ദീപ് ഫോണില്‍ റെക്കോഡ് ചെയ്‌തെന്നും ഇവയെല്ലാം പിന്നീട് ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ചെന്നുമാണ് പോലീസ് പറയുന്നത്. 

പ്രതീകാത്മക ചിത്രം | AFP

ലഖ്‌നൗ: കൂടുതല്‍ ഫോളോവേഴ്‌സിനെ ലഭിക്കാനായി ഭാര്യയുടെ കുളിമുറി ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച യുവാവിനെതിരേ കേസ്. ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശിയും ഡല്‍ഹിയിലെ സര്‍ക്കസ് കമ്പനി തൊഴിലാളിയുമായ സന്ദീപിനെതിരേയാണ് ഭാര്യയുടെ പരാതിയില്‍ ജസ്രാന പോലീസ് കേസെടുത്തത്.

ഡല്‍ഹിയില്‍ ജോലിചെയ്യുന്ന സന്ദീപ് സാമൂഹികമാധ്യമങ്ങളില്‍ സ്ഥിരമായി ഇടപെടുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. മൂന്നുവര്‍ഷം മുമ്പാണ് ഇയാളുടെ വിവാഹം കഴിഞ്ഞത്. അടുത്തിടെ ഡല്‍ഹിയിലെ ജോലിസ്ഥലത്തുനിന്ന് ഇയാള്‍ ഭാര്യയെ വീഡിയോ കോള്‍ ചെയ്തിരുന്നു. കുളിക്കുന്നതിനിടെയാണ് ഭാര്യ ഇയാളുമായി വീഡിയോകോളില്‍ സംസാരിച്ചത്. ഈ വീഡിയോ കോള്‍ ദൃശ്യങ്ങള്‍ സന്ദീപ് ഫോണില്‍ റെക്കോഡ് ചെയ്‌തെന്നും ഇവയെല്ലാം പിന്നീട് ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ചെന്നുമാണ് പോലീസ് പറയുന്നത്.

കൂടുതല്‍ ഫോളോവേഴ്‌സിനെ ലഭിക്കാനായാണ് ഭാര്യയുടെ കുളിമുറി ദൃശ്യം പ്രതി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവം ഭാര്യയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വീഡിയോ ഒഴിവാക്കാന്‍ ഭാര്യ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. ഇതോടെയാണ് ഭാര്യ പോലീസില്‍ പരാതി നല്‍കിയത്.

ഭാര്യ പോലീസില്‍ പരാതിപ്പെട്ടതോടെ സന്ദീപ് വീഡിയോ ഫെയ്‌സ്ബുക്കില്‍നിന്ന് ഒഴിവാക്കിയിരുന്നു. മാത്രമല്ല, ഫെയ്‌സ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തു. എന്നാല്‍ ഇതിനോടകം നിരവധിപേര്‍ വീഡിയോ കണ്ടതായും വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ ഐ.ടി. ആക്ടിലെ സെക്ഷന്‍ 67 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പരാതിക്കാരിയുടെയും പ്രതിയുടെയും മൊഴി രേഖപ്പെടുത്താനുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പ്രതികരിച്ചു.

Content Highlights: man uploads wife's bathing video on facebook to get more followers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented