യുവാവിനെ കാമുകിയുടെ ബന്ധുക്കള്‍ ഓടുന്ന ബസിനടിയിലേക്ക് എറിഞ്ഞുകൊന്നു; മൂന്ന് പേര്‍ അറസ്റ്റില്‍ 


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

പട്‌ന (ബിഹാര്‍): പ്രണയബന്ധത്തിന്റെ പേരില്‍ 25 വയസുള്ള യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഓടുന്ന ബസിനടിയിലേക്ക് എറിഞ്ഞുകൊന്നു. റൗഷന്‍ കുമാര്‍ എന്നയാളാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ബിഹാറിലെ മുഫാഫര്‍പുറിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കത്താറ ഗ്രാമത്തില്‍നിന്നുള്ള റൗഷന്‍ കുമാര്‍ ഗ്രാമത്തിലെ തന്നെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരേ സമുദായത്തില്‍പ്പെടുന്നവരും അകന്ന ബന്ധുക്കളുമായിരുന്നിട്ടും പെണ്‍കുട്ടിയുടെ കുടുംബം ബന്ധത്തെ എതിര്‍ത്തു. വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാതിരുന്നതോടെ ഇതോടെ ഇരുവരും ഗ്രാമത്തില്‍നിന്ന് ഒളിച്ചോടുകയായിരുന്നു.



വെള്ളിയാഴ്ച ഹാജിപുരില്‍ ഇരുവരേയും കണ്ടെത്തിയ പെണ്‍കുട്ടിയുടെ കുടുംബം ഇവരെ അനുനയിപ്പിച്ച് ഗ്രാമത്തിലേക്ക് കൊണ്ടവരികയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മുസാഫിര്‍നഗറിലെത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ റൗഷനോട് ആവശ്യപ്പെട്ടു.

വണ്ടിയില്‍ നിന്ന് ഇറങ്ങിയ യുവാവിനെ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ ചേര്‍ന്ന് അടുത്തുള്ള തിരക്കുള്ള ജംഗ്ഷനിലേക്ക് കൊണ്ടുപോയി. റോഡ് മുറിച്ചു കടക്കാന്‍ സഹായിക്കാനെന്ന വ്യാജേന പിന്നില്‍ നിന്ന ഇവര്‍ യുവാവിനെ ഓടുന്ന ബസിന്റെ മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.

Content Highlights: Man thrown under running bus by girlfriend's family dies, three arrested in Bihar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented