അഞ്ഞൂറിലധികം ക്ഷേത്രങ്ങളില്‍ മോഷണം; ചില്ലറ നോട്ടാക്കാന്‍ കയറിയിറങ്ങുന്നതിനിടെ പിടിയില്‍


ക്ഷേത്രങ്ങളിൽ മോഷണം നടത്തി ചില്ലറയായി കിട്ടുന്ന പണം വ്യാപാരസ്ഥാപനങ്ങളിൽ മാറി നോട്ടുകളാക്കും.

പ്രതിയിൽനിന്ന്‌ പോലീസ് ക​െണ്ടടുത്ത പണക്കിഴികളും ബൈക്കുകളുടെ താക്കോലുകളും

കട്ടപ്പന: ചില്ലറപ്പണം നോട്ടുകളാക്കാനായി വ്യാപാര സ്ഥാപനങ്ങളിൽ കയറിയിറങ്ങിയ ക്ഷേത്രം മോഷണ കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. വടക്കൻ ജില്ലകളിലെ അഞ്ഞൂറിലധികം ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ മലപ്പുറം കാലടി കണ്ടരനകം ഭാഗത്ത് കൊട്ടരപ്പാട്ട് വീട്ടിൽ സജീഷി(43)നെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ക്ഷേത്രങ്ങളിൽ മോഷണം നടത്തി ചില്ലറയായി കിട്ടുന്ന പണം വ്യാപാരസ്ഥാപനങ്ങളിൽ മാറി നോട്ടുകളാക്കും. ഇതിനായി കട്ടപ്പനയിൽ എത്തിയതായിരുന്നു ഇയാൾ. ഇയാളെ ഇതിനിടെ പോലീസ് കണ്ടു. പ്രവൃത്തികളിൽ സംശയം തോന്നിയതോടെ പിൻതുടർന്നു. ടൗണിൽവെച്ചുതന്നെ കട്ടപ്പന ഡിവൈ.എസ്.പിയുടെ പ്രത്യേകസംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ബാഗിൽനിന്നും പല കെട്ടുകളായി സൂക്ഷിച്ചിരുന്ന പണവും ബൈക്കുകളുടെ താക്കോലും പോലീസ് കണ്ടടുത്തു.20 വർഷമായി മോഷണം നടത്തുന്ന ഇയാൾ പലതവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലായി നൂറോളം എഫ്.ഐ.ആർ. നിലവിലുണ്ട്. 2022 ജൂലായ്‌ 17-ന് പെരിന്തൽമണ്ണ സബ് ജയിലിൽനിന്നും ശിക്ഷകഴിഞ്ഞ് ഇറങ്ങിയ 30 ലധികം ക്ഷേത്രങ്ങളിൽ മോഷണം നടത്തിയതായി ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചു. ആയിരത്തോളം ക്ഷേത്രങ്ങളിൽ മോഷണം നടത്തിയുണ്ടെന്നും പറയുന്നു.

കട്ടപ്പന ഡിവൈ.എസ്‌.പി. വി.എ. നിഷാദ് മോന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം അംഗങ്ങളായ എസ്.ഐ. സജിമോൻ ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.ജെ. സിനോജ്, ടോണി ജോൺ വി.കെ. സനീഷ്, എന്നിവരാണ് അറസ്റ്റുചെയ്തത്. കട്ടപ്പന സി.ഐ. വിശാൽ ജോൺസൺ, എസ്.ഐ. ദിലീപ് കുമാർ. കെ. എന്നിവർ തുടർ അന്വേഷണം നടത്തുമെന്ന് ഡി.വൈ.എസ്.പി. പറഞ്ഞു. പ്രതിയെ കട്ടപ്പന കോടതി റിമാൻഡുചെയ്തു.

മോഷണം നടത്തിയ പണം ഉപയോഗിച്ച് ആഡംബരജീവിതം നയിക്കുകയാണ് ഇയാളുടെ പതിവ്. സ്വകാര്യ ആയുർവേദ കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടീവ് ആണെന്ന് വിശ്വസിപ്പിച്ചാണ് ലോഡ്ജിൽ താമസിച്ചിരുന്നത്.

Content Highlights: man who stole more than 500 temples was caught


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented