ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍


വിവാഹിതനും രണ്ടു മക്കളുടെ അച്ഛനുമായ ശേഖര്‍ രണ്ടുവര്‍ഷം മുമ്പാണ് സ്വാതിയുമായി അടുപ്പത്തിലായതെന്ന് പോലീസ് പറഞ്ഞു.

അറസ്റ്റിലായ സ്വാതിയും ശേഖറും

ചെന്നൈ: കാമുകിക്ക് സ്‌നേഹ സമ്മാനം നല്‍കാന്‍ സ്വന്തം വീട്ടില്‍നിന്ന് 550 പവന്‍ സ്വര്‍ണം മോഷ്ടിച്ച വ്യവസായി അറസ്റ്റില്‍. ചെന്നൈ സ്വദേശിയായ ശേഖറാണ് പോലീസിന്റെ പിടിയിലായത്. സഹോദര ഭാര്യയുടെയും അമ്മയുടെയും ആഭരണങ്ങളാണ് ശേഖര്‍ കവര്‍ന്നത്. മോഷണമുതല്‍ കൈപ്പറ്റിയ കാമുകിയായ സ്വാതിയേയും പോലീസ് അറസ്റ്റ് ചെയ്തു.

ചെന്നൈയ്ക്കടുത്ത് പൂനമല്ലിയിലാണ് സംഭവം. നഗരമധ്യത്തില്‍ പലഹാരക്കടയും പണമിടപാട് സ്ഥാപനവുമൊക്കെയായി സമ്പന്നമായ കുടുംബമാണ് ശേഖറിന്റേത്. ഇതെല്ലാം നോക്കിനടത്തുന്നത് 40കാരനായ ശേഖരാണ്. ശേഖറിന്റെ ഭാര്യ ഏറെനാളായി കിടപ്പുരോഗിയാണ്. ഈ സമയത്താണ് 22കാരിയായ സ്വാതിയുമായി ശേഖര്‍ അടുപ്പത്തിലാകുന്നത്. പിന്നാലെ പണവും സ്വര്‍ണവുമെല്ലാം ശേഖര്‍ സ്വാതിക്ക് നല്‍കി.

രണ്ട് വര്‍ഷമായി ശേഖറിന്റെ സഹോദരന്‍ രാജേഷുമായി പിണങ്ങികഴിയുന്ന ഭാര്യ അടുത്തിടെ വീട്ടില്‍തിരിച്ചെത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കാണാനില്ലെന്ന് മനസ്സിലാക്കിയത്. ഭര്‍തൃമാതാവിന്റെ സ്വര്‍ണവും നഷ്ടമായിരുന്നു. രണ്ടുംകൂടി 550 പവന്‍ വരുമെന്നാണ് പരാതിയില്‍ പറയുന്നത്. സഹോദരനാണ് പോലീസില്‍ പരാതി നല്‍കിയത്.

വീട്ടില്‍ പരിശോധന നടത്തിയ പോലീസിന് കവര്‍ച്ചയുടെ ലക്ഷണമൊന്നും കണ്ടെത്താനായില്ല. അങ്ങനെയാണ് അന്വേഷണം വീട്ടുകാര്‍ക്കുനേരെ തിരിഞ്ഞത്. വേളാച്ചേരി സ്വദേശിയായ സ്വാതിയുമായി ശേഖറിന് അടുപ്പമുണ്ടെന്നും വീട്ടിലെസ്വര്‍ണം രഹസ്യമായെടുത്ത് പലതവണകളിലായി ഇവര്‍ക്ക് കൊടുത്തതാണെന്നും പോലീസ് മനസ്സിലാക്കി. ആഡംബര ജീവിതം നയിക്കുന്ന സ്വാതിക്ക് ശേഖര്‍ വിലകൂടിയ കാറും വാങ്ങിക്കൊടുത്തിരുന്നു.

രഹസ്യം പുറത്തായതോടെ ഒളിവില്‍പ്പോയ ശേഖറിനെയും സ്വാതിയെയും പൂനമല്ലി പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. വിവാഹിതനും രണ്ടു മക്കളുടെ അച്ഛനുമായ ശേഖര്‍ രണ്ടുവര്‍ഷം മുമ്പാണ് സ്വാതിയുമായി അടുപ്പത്തിലായതെന്ന് പോലീസ് പറഞ്ഞു.

Content Highlights: man steals gold from own house, spends it on girlfriend


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022

Most Commented