തൃശ്ശൂരിലെ കള്ളുഷാപ്പില്‍ കത്തിക്കുത്ത്; യുവാവ് മരിച്ചു, പ്രതി അറസ്റ്റില്‍


Representational Image

തൃശ്ശൂര്‍: ഒല്ലൂരില്‍ കള്ളുഷാപ്പിലുണ്ടായ കത്തിക്കുത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൈക്കാട്ടുശ്ശേരി സ്വദേശി പൊന്തക്കല്‍ വീട്ടില്‍ ജോബിയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ വല്ലച്ചിറ സ്വദേശി രാഗേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാവിലെയാണ് ഒല്ലൂരിലെ കള്ളുഷാപ്പില്‍വെച്ച് ജോബിക്ക് കുത്തേറ്റത്. ജോബിയും രാഗേഷും തമ്മില്‍ നേരത്തെ ചില തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വ്യാഴാഴ്ച രാവിലെ കള്ളുഷാപ്പില്‍വെച്ചും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ ജോബിയെ രാഗേഷ് കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.

കുത്തേറ്റ ജോബിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഉച്ചയോടെ മരിച്ചു. പ്രതിയായ രാഗേഷിനെ സംഭവസ്ഥലത്തുവെച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.


Content Highlights: man stabbed to death in toddy shop in ollur thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented