കുപ്പിക്കുള്ളില്‍ പടക്കം പൊട്ടിക്കാന്‍ ശ്രമം; എതിര്‍ത്ത യുവാവിനെ കുട്ടികള്‍ കുത്തിക്കൊന്നു


കുപ്പിക്കുള്ളില്‍ പടക്കംപൊട്ടിക്കാന്‍ 12 വയസ്സുകാരന്‍ ശ്രമിച്ചപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന നായിഡു ഇത്തരത്തില്‍ പടക്കംപൊട്ടിക്കരുതെന്നും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുമെന്നും പറഞ്ഞു.

പ്രതീകാത്മക ചിത്രം | AFP

മുംബൈ: കുപ്പിക്കുള്ളില്‍ പടക്കംപൊട്ടിക്കാനുള്ള ശ്രമത്തെ എതിര്‍ത്ത യുവാവിനെ മൂന്നുകുട്ടികള്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. സുനില്‍ നായിഡു (21) ആണ് കൊല്ലപ്പെട്ടത്. ഗോവണ്ടി ശിവാജി നഗറിലായിരുന്നു സംഭവം.

കുപ്പിക്കുള്ളില്‍ പടക്കംപൊട്ടിക്കാന്‍ 12 വയസ്സുകാരന്‍ ശ്രമിച്ചപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന നായിഡു ഇത്തരത്തില്‍ പടക്കംപൊട്ടിക്കരുതെന്നും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുമെന്നും പറഞ്ഞു.



ഇതോടെ ഇരുവരും വാക്കുതര്‍ക്കത്തിലായി. തുടര്‍ന്ന് 12-കാരന് പിന്തുണയുമായി 15-ഉം 14-ഉം പ്രായമുള്ള രണ്ടുകുട്ടികള്‍കൂടി എത്തി. മൂന്നുപേരും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചു. ഇതിനിടയില്‍ 15-കാരന്‍ തന്റെ കൈവശമുണ്ടായിരുന്ന കത്തിയുപയോഗിച്ച് യുവാവിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികളെ പോലീസ് പിടികൂടി.

Content Highlights: man stabbed to death by minors in mumbai for opposing fire crackers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented