Screengrab: Mathrubhumi News
കാസര്‍കോട്: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടെ യുവാവ് സഹോദരനെ കുത്തിക്കൊന്നു. കാസര്‍കോട് ബദിയടുക്ക ഉപ്പളിഗ സ്വദേശി രാജേഷ് ഡിസൂസയാണ് ജ്യേഷ്ഠന്‍ തോമസ് ഡിസൂസയെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഇവരുടെ അയല്‍ക്കാരനായ വില്‍ഫ്രഡ് ഡിസൂസയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയായ രാജേഷ് ഡിസൂസയെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച അര്‍ധരാത്രിയോടെ സഹോദരങ്ങളുടെ വീട്ടില്‍വെച്ചായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ ആദ്യം വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. ഇതിനിടെയാണ് രാജേഷ് ഡിസൂസ ജ്യേഷ്ഠനെ കത്തി കൊണ്ട് കുത്തിയത്. സംഭവസമയം ഇവരുടെ വീട്ടിലുണ്ടായിരുന്ന അയല്‍ക്കാരന്‍ വില്‍ഫ്രഡ് ഡിസൂസയെയും രാജേഷ് കുത്തിപരിക്കേല്‍പ്പിച്ചു.
കുത്തേറ്റ തോമസ് ഡിസൂസ വീട്ടില്‍വെച്ച് തന്നെ മരിച്ചെന്നാണ് പോലീസ് നല്‍കുന്നവിവരം. പരിക്കേറ്റ വില്‍ഫ്രഡിനെ പിന്നീട് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തോമസിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: man stabbed to death by brother in badiyadukka kasargod
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..