പ്രതീകാത്മക ചിത്രം | Getty Images
മാള: ഭാര്യയെ ശല്യംചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മുരിങ്ങൂര്‍ സ്വദേശി താമരശ്ശേരി വീട്ടില്‍ മിഥുന്‍ (27) ആണ് കുത്തേറ്റ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറായ കാക്കുളിശ്ശേരി പാറേക്കാട്ടില്‍ ബിനോയ് ആണ് മിഥുനെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിയത്. ഇയാള്‍ പിന്നീട് മാള പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ബിനോയുടെ ഭാര്യയെ മിഥുന്‍ ശല്യംചെയ്തതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടാകുകയും പോലീസ് ഇടപെട്ട് പലതവണ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച വലിയപറമ്പിലെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെത്തിയ മിഥുന്‍, ബിനോയുമായി തര്‍ക്കിക്കുകയും തുടര്‍ന്ന് ബിനോയ് സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് മിഥുന്റെ വയറിലും മുഖത്തും കഴുത്തിലും കുത്തുകയുമായിരുന്നു.
മിഥുനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയറില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു.
Content Highlights: man stabbed to death
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..