വെട്ടേറ്റ ബാബു(ഇടത്), അറസ്റ്റിലായ സാലുദ്ദീൻ | ഫോട്ടോ: Screengrab/ Mathrubhumi News
കോഴിക്കോട്: കോഴിക്കോട് ചേവായൂരില്‍ മധ്യവയസ്‌കനെ വെട്ടി പരിക്കേല്‍പ്പിച്ചു. ബാബു എന്നയാള്‍ക്കാണ് വെട്ടേറ്റത്. സാലുദ്ദീന്‍ എന്നയാളാണ് വെട്ടിയത്.
വീടില്ലാത്തവരെ പുനരധിവസിപ്പിക്കുന്ന ഉദയം ഹോമിലെ അന്തേവാസികളാണ് ഇരുവരും. അവിടെ വെച്ച് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. പിന്നാലെ സാലുദ്ദീന്‍ ജോലി സ്ഥലത്തേക്ക് പോകാന്‍ ഇറങ്ങി. ബാബുവും ഇയാള്‍ക്ക് പിന്നാലെയെത്തി. തുടർന്ന് വഴിയില്‍വെച്ചും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും സാലുദ്ദീന്‍ ജോലിയുടെ ആവശ്യത്തിനായി കൈയില്‍ സൂക്ഷിച്ച കൊടുവാളെടുത്ത് ബാബുവിനെ വെട്ടുകയുമായിരുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ ഇരുവരേയും പിടിച്ചു മാറ്റി വിവരം പോലീസില്‍ അറിയിച്ചു.
പിന്നീട് പോലീസെത്തി സാലുദ്ദീനെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ബാബുവിനെ ആശുപത്രിയിലേക്കു മാറ്റി. ആറു വെട്ടുകളാണ് ബാബുവിന്റെ ശരീരത്തിലെന്നാണ് വിവരം. സാലുദ്ദീനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: man stabbed, one arrested, crimenews
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..