പ്രതികളായ അനു ആന്റണി, സജീഷ്
പറവൂര്‍: സുഹ്യത്തിന്റെ പിതാവിനെ മര്‍ദിക്കുന്നത് തടയാനെത്തിയ യുവാവിന് കുത്തേറ്റു. പള്ളിപ്പുറം പടിഞ്ഞാറേ വീട്ടില്‍ ബാബുവിന്റെ മകന് മഹേഷി(24)നാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മഹേഷ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
പള്ളിപ്പുറം കോണ്‍വെന്റ് ഭാഗത്തുള്ള വടശ്ശേരി വീട്ടില്‍ മെബിന് (അനു ആന്റണി-39) പള്ളിപ്പുറം സ്വദേശി സജീഷ് (കുമ്പിടി-38) എന്നിവരാണ് യുവാവിനെ ആക്രമിച്ചത്. ഇരുവരും ഒളിവിലാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9497947195, 0484-2488023 എന്ന നമ്പറിലോ അറിയിക്കേണ്ടതാണെന്ന് മുനമ്പം ഇന്‍സ്പെക്ടര്‍ എ.എല്‍.യേശുദാസ് അറിയിച്ചു.
Content Highlights: man stabbed in paravoor eranakulam accused absconding
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..