പിണങ്ങിപ്പോയ ഭാര്യയെ കാണാനെത്തിയ യുവാവ് ഭാര്യാപിതാവിനെ കുത്തിപ്പരിക്കേല്പിച്ചു


കടപ്പനയിലെ സ്വകാര്യാശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന രാജശേഖരൻ

ചെറുതോണി: പിണങ്ങിപ്പോയ ഭാര്യയേയും മക്കളേയും കാണാനെന്ന വ്യാജേന ഭാര്യാഗൃഹത്തിലെത്തിയ യുവാവ് ഭാര്യാപിതാവിനെ കുത്തിപ്പരിക്കേല്പിച്ചു. കരിമ്പൻ മണിപ്പാറ തോണിത്തറയിൽ രതിഷ് (39) ആണ് ഭാര്യാ പിതാവിനെ കുത്തിപ്പരിക്കേല്പിച്ചത്. പരിക്കേറ്റ പുഷ്പഗിരി കിഴക്കേപ്പറമ്പിൽ രാജശേഖരൻ (അനിയൻ-60) ഗുരുതരാവസ്ഥയിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തടസ്സം പിടിക്കാനെത്തിയ രാജശേഖരന്റെ ഭാര്യ ഓമനയ്ക്കും പരിക്കേറ്റു.

രതീഷിന്റെ പീഡനം സഹിക്കാൻ കഴിയാതെ 15-ദിവസം മുമ്പ് രണ്ട് കുട്ടികളേയുംകൊണ്ട് പുഷ്പഗിരിയിലെ സ്വന്തം വീട്ടിലെത്തിയ ഭാര്യ രാഖിയെയും മക്കളേയും കാണാനെന്ന വ്യാജേനയാണ് രതീഷ് ഭാര്യാഗൃഹത്തിലെത്തിയത്. തന്നെ കൊലപ്പെടുത്തുകയായിരുന്നു ഭർത്താവിന്റെ ലക്ഷ്യമെന്ന് രാഖി പറഞ്ഞു. കൊലപ്പെടുത്താൻ കത്തിവാങ്ങി വച്ചിട്ടുണ്ടെന്ന് ഇയാൾ പലതവണ തന്നെ വിളിച്ച് പറഞ്ഞിരുന്നതായി രാഖി പറയുന്നു.

Content Highlights: man stabbed father in law


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022

Most Commented