ഭര്‍ത്താവിന്റെ മതവിശ്വാസം പിന്തുടര്‍ന്നില്ല; ഭാര്യയെ കഴുത്തറുത്ത് കൊന്നു, പ്രതി ഒളിവില്‍


രുപാലി

മുംബൈ : ഇസ്ലാം വിശ്വാസം പിന്തുടരാത്തതിന് ഹിന്ദുവായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ശിരോവസ്ത്രം ധരിക്കാത്തതിനും ഇസ്ലാം വിശ്വാസങ്ങള്‍ പിന്തുടരാത്തതിനുമായിരുന്നു ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത്. മുംബൈയിലെ തിലക് നഗര്‍ മേഖലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇഖ്ബാല്‍ മുഹമ്മദ് ഷെയ്ഖ് ആണ് ഭാര്യയെ കൊലപ്പെടുത്തിയത്.

രുപാലി ചന്ദന്‍ശിവെ മൂന്ന് വര്‍ഷം മുമ്പാണ് ഇഖ്ബാലിനെ പ്രണയിച്ച് വിവാഹം ചെയ്തത്. ഇരുവര്‍ക്കും രണ്ട് വയസ്സുള്ള കുഞ്ഞുണ്ട്.

സംഭവത്തില്‍ രുപാലിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇസ്ലാംമത വിശ്വാസപ്രകാരം ജീവിക്കാന്‍ ഇഖ്ബാലും കുടുംബവും രുപാലിയെ നിര്‍ബന്ധിച്ചിരുന്നുവെന്ന് പരാതിയില്‍ കുടുംബം ആരോപിച്ചു. ഇതിന് വിസമ്മതിച്ച രുപാലി, ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കുറച്ച് മാസങ്ങളായി വീട്ടില്‍നിന്ന് മാറിയാണ് താമസിച്ചിരുന്നത്. സെപ്റ്റംബര്‍ 26-ന് രാത്രി പത്തോടെ ഇഖ്ബാല്‍ കത്തിയുപയോഗിച്ച് കഴുത്തറുത്താണ് രുപാലിയെ കൊന്നതെന്ന് തിലക് നഗര്‍ പോലീസ് പറഞ്ഞു. പിരിഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും ഇരുവരും തമ്മില്‍ ഫോണ്‍ വിളിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു. മകന്റെ അവകാശത്തെച്ചൊല്ലിയാണ് ഇരുവരും തമ്മില്‍ അവസാനമായി തര്‍ക്കമുണ്ടായത്. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ ഇഖ്ബാല്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. രുപാലിയുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. പ്രതിഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

Content Highlights: man slits throat of wife Rupali for refusing to wear burqa


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented