യുവാവിനൊപ്പം വീഡിയോ, ഗൃഹനാഥന്‍ മകളെ വെടിവെച്ച് കൊന്നു; രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യയും മരിച്ചു


1 min read
Read later
Print
Share

മറ്റൊരു യുവാവിനൊപ്പമുള്ള മകളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ വിശദീകരണം.

സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം വിവരങ്ങൾ ശേഖരിക്കുന്നു | Screengrab: Youtube.com/Local 18 Uttarpradesh

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ചിത്രകൂടില്‍ ഗൃഹനാഥന്‍ ഭാര്യയെയും മകളെയും വെടിവെച്ച് കൊന്നു. ചിത്രകൂട് ബാഹില്‍പുര്‍വ സ്വദേശിയായ നന്ദകിഷോര്‍ ത്രിപാഠി(40)യാണ് ഭാര്യ പ്രമീള(36)യെയും 16 വയസ്സുള്ള മൂത്തമകളെയും വെടിവെച്ച് കൊലപ്പെടുത്തിയത്.

ഒരു യുവാവിനൊപ്പമുള്ള മകളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ വിശദീകരണം. വൈറല്‍ വീഡിയോ കഴിഞ്ഞദിവസം നന്ദകിഷോറും കണ്ടിരുന്നു. തുടര്‍ന്ന് ഇയാളും മകളും വീട്ടില്‍വെച്ച് വഴക്കുണ്ടായി. ഇതിനിടെയാണ് പ്രതി മകള്‍ക്ക് നേരേ വെടിയുതിര്‍ത്തത്. എന്നാല്‍ ആദ്യതവണ മകള്‍ക്ക് നേരേ വെടിയുതിര്‍ത്തപ്പോള്‍ ഭാര്യ മകളെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇതോടെ ഭാര്യയ്ക്കാണ് വെടിയേറ്റത്. തൊട്ടുപിന്നാലെ പ്രതി മകള്‍ക്ക് നേരേ വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നു.

വീട്ടില്‍നിന്ന് വെടിയൊച്ച കേട്ടെത്തിയ അയല്‍ക്കാരാണ് രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ പ്രമീള ആശുപത്രിയിലെത്തിക്കും മുന്‍പേ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ചികിത്സയിലിരിക്കെ ഗുരുതരപരിക്കേറ്റ 16-കാരിയും മരിച്ചു.

സംഭവത്തില്‍ പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ പ്രതി ഒളിവില്‍പോയിരിക്കുകയാണെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Content Highlights: man shots wife and daughter over viral video in social media

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
de casa inn

1 min

സിദ്ദിഖിന്റെ കൊല നടന്ന ഡി കാസ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം; ഹോട്ടല്‍ പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെ

May 30, 2023


hotel owner murder case

1 min

പത്താംവളവില്‍ വേണ്ട, തിരികെ ഒന്‍പതാംവളവിലെത്തി; കൂസലില്ലാതെ പ്രതികള്‍, സിദ്ദിഖിന്റെ ഫോണ്‍ കണ്ടെത്തി

May 30, 2023


hotel owner murder case

1 min

'കൊന്നിട്ടില്ല, കൂടെനിന്നു, അവന്റെ പ്ലാന്‍'; ഹണിട്രാപ്പ് പച്ചക്കള്ളമെന്നും തെളിവെടുപ്പിനിടെ ഫര്‍ഹാന

May 30, 2023

Most Commented