യുവാവ് വാഹനങ്ങൾക്ക് തീയിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ
കോഴിക്കോട്: കൊളത്തറയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചു. കൊളത്തറ വല്ലിക്കാട് ആനന്ദകുമാറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും ഇരുചക്രവാഹനവുമാണ് യുവാവ് പെട്രോളൊഴിച്ച് കത്തിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
വീട്ടുവളപ്പില്‍ കയറിയ യുവാവ് വാഹനങ്ങള്‍ പെട്രോളൊഴിച്ച് കത്തിക്കുന്ന ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പെട്രോള്‍ കുപ്പികളുമായി യുവാവ് നടന്നുവരുന്നതും തുടര്‍ന്ന് വാഹനങ്ങളില്‍ പെട്രോളൊഴിച്ചശേഷം തീകൊളുത്തുന്നതും ശേഷം ഓടിരക്ഷപ്പെടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.
വീട്ടുമുറ്റത്ത് തീ ആളിപ്പടരുന്നത് കണ്ട വഴിയാത്രക്കാരാണ് അഗ്നിരക്ഷാസേനയില്‍ വിവരമറിയിച്ചത്. സമയോചിത ഇടപെടല്‍ കാരണം വീട്ടിലേക്ക് തീ പടര്‍ന്നില്ല.
ബന്ധുക്കളുമായി നേരത്തെ സ്വത്തുതര്‍ക്കമുണ്ടായിരുന്നതായും കഴിഞ്ഞയാഴ്ച വീടിനുനേരേ ആക്രമണം നടന്നിരുന്നതായും ആനന്ദകുമാര്‍ നല്ലളം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Content Highlights: man sets fire vehicles in kozhikode kolathara
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..