ബിരിയാണിയെ ചൊല്ലി തർക്കം, തീകൊളുത്തിയ ഭർത്താവിനെ കെട്ടിപ്പിടിച്ച് ഭാര്യ; രണ്ടുപേർക്കും ദാരുണാന്ത്യം


പ്രതീകാത്മക ചിത്രം | Photo: ANI

ചെന്നൈ: ബിരിയാണിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഭര്‍ത്താവ്. ശരീരത്തില്‍ ആളിപ്പടർന്ന തീയുമായി ഭാര്യ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചതോടെ ഇരുവര്‍ക്കും പൊള്ളലേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേരും മരിച്ചു. ചെന്നൈയിലെ അയണാവാരത്താണ് സംഭവം നടന്നത്. റെയില്‍വേ ജീവനക്കാരനായി റിട്ടയര്‍ ചെയ്ത കരുണാകരന്‍ (74), ഭാര്യ പത്മാവതി (70) എന്നിവരാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയതെങ്കിലും പത്മവതിയുടെ മരണമൊഴിയില്‍ നിന്നാണ് കാര്യങ്ങള്‍ വ്യക്തമായത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
കരുണാകരനും പത്മാവതിയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് നാല് മക്കളുണ്ടെങ്കിലും എല്ലാവരും അവരവരുടെ കുടുംബങ്ങളുമായി വേറെയാണ് താമസം. വയസ്സായ തങ്ങളെ നോക്കാന്‍ ആരുമില്ലാതിരുന്നതില്‍ കടുത്ത വിഷമത്തിലായിരുന്നു ഇരുവരുമെന്നാണ് അയല്‍വാസികള്‍ പറയുന്നത്. തിങ്കളാഴ്ച രാത്രി വീട്ടില്‍നിന്ന് നിലവിളി ശബ്ദം കേട്ട് അയല്‍വാസികളെത്തിയപ്പോള്‍ പൊള്ളലേറ്റ നിലയില്‍ ഇരുവരേയും കണ്ടെത്തുകയായിരുന്നു.



തുടര്‍ന്ന് നാട്ടുകാർ ഇവരെ ആശുപത്രിയിലെത്തിച്ചു. സംഭവം അറിഞ്ഞ പോലീസ് ഇവിടെയെത്തി പത്മാവതിയോട് സംസാരിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. കരുണാകരന് 50 ശതമാനവും പത്മാവതിക്ക് 65 ശതമാനവും പൊള്ളലേറ്റിരുന്നു.

തിങ്കളാഴ്ച രാത്രി കരുണാകരന്‍ ഹോട്ടലില്‍ നിന്ന് ഒരു ബിരിയാണി പാഴ്‌സല്‍ വാങ്ങി. ഇത് വീട്ടില്‍ കൊണ്ടുവന്ന് ഒറ്റയ്ക്ക് കഴിക്കുന്നത് കണ്ട ഭാര്യ തനിക്ക് ബിരിയാണി നല്‍കാത്തത് ചോദ്യംചെയ്തു. ഇരുവരും തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടായി. ഇതില്‍ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശരീരത്തില്‍ തീപ്പൊള്ളലേറ്റ പത്മാവതി ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചതോടെയാണ് കരുണാകരനും പൊള്ളലേറ്റത്.

Content Highlights: biriyani, argument, murder


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented