സ്ത്രീയെ തുറിച്ചുനോക്കിയെന്ന പരാതിയില്‍ പോലീസുകാരന്‍ മുഖത്തടിച്ചു; ബൈക്കിന് തീയിട്ട് യുവാവ്,കല്ലേറും


ഒരു സ്ത്രീയെ തുറിച്ചുനോക്കിയെന്ന പരാതിയില്‍ നദീമിനെ പോലീസുകാരന്‍ മുഖത്തടിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് യുവാവ് പരാക്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. 

Screengrab: twitter.com/iAtulKrishan

ന്യൂഡല്‍ഹി: പോലീസുകാരന്‍ മുഖത്തടിച്ചതിന്റെ പ്രതികാരമായി നടുറോഡില്‍ സ്വന്തം ബൈക്ക് കത്തിച്ച് യുവാവിന്റെ പരാക്രമം. ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റിലാണ് സംഭവം. ബൈക്ക് അഗ്നിക്കിരയാക്കിയതിന് പിന്നാലെ പോലീസിന് നേരേ കല്ലെറിഞ്ഞ യുവാവിനെ കൂടുതല്‍ പോലീസുകാരെത്തിയാണ് കസ്റ്റഡിയിലെടുത്തത്.

ഞായറാഴ്ചയാണ് ഡല്‍ഹി ഖാന്‍ മാര്‍ക്കറ്റ് പരിസരത്ത് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. ഫുഡ് ഡെലിവറി എക്‌സിക്യൂട്ടിവായ നദീം(23) ആണ് സ്വന്തം ബൈക്കിന് തീയിട്ട് പരിഭ്രാന്തി സൃഷ്ടിച്ചത്. ബൈക്കില്‍നിന്ന് തൊട്ടടുത്തുള്ള ഫര്‍ണീച്ചര്‍ കടയിലേക്ക് തീ പടര്‍ന്നെങ്കിലും അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.ശനിയാഴ്ച ഒരു സ്ത്രീയെ തുറിച്ചുനോക്കിയെന്ന പരാതിയില്‍ നദീമിനെ പോലീസുകാരന്‍ മുഖത്തടിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് യുവാവ് പരാക്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഫുഡ് ഡെലിവറി എക്‌സിക്യൂട്ടിവായ നദീം, ഓര്‍ഡര്‍ ശേഖരിക്കാനായാണ് ശനിയാഴ്ച ഖാന്‍ മാര്‍ക്കറ്റിലെ റെസ്‌റ്റോറന്റില്‍ എത്തിയത്. ഓര്‍ഡര്‍ കാത്ത് റെസ്‌റ്റോറന്റിന് പുറത്ത് നില്‍ക്കുമ്പോള്‍ ഇതുവഴി കടന്നുപോയ ദമ്പതിമാരാണ് ഇയാള്‍ക്കെതിരേ പരാതി ഉന്നയിച്ചത്. നദീം തന്നെ തുറിച്ചുനോക്കിയെന്നായിരുന്നു ദമ്പതിമാരില്‍ ഭാര്യയുടെ ആരോപണം. രേഖാമൂലം പരാതി നല്‍കിയില്ലെങ്കിലും ഇക്കാര്യം ഇവര്‍ പോലീസ് ഔട്ട്‌പോസ്റ്റില്‍ അറിയിച്ചു. ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ നദീമിനെ ചോദ്യംചെയ്യുകയും മുഖത്തടിക്കുകയുമായിരുന്നു.

ഞായറാഴ്ച ഇതേസ്ഥലത്ത് തിരിച്ചെത്തിയാണ് യുവാവ് സ്വന്തം ബൈക്കിന് തീയിട്ടത്. പിടികൂടാനെത്തിയ പോലീസുകാര്‍ക്ക് നേരേ ഇയാള്‍ കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ പോലീസെത്തിയാണ് ഇയാളെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തത്.


Content Highlights: man set his bike on fire at delhi khan market as revenge for cops slapping

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented