വര്‍ഷങ്ങളായുള്ള പക, വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങി പരക്കെ അക്രമം; ആറ് വാഹനങ്ങള്‍ കത്തിച്ചു


ചേളന്നൂരിൽ കത്തിച്ച വാഹനം, അറസ്റ്റിലായ പ്രതി സുരേഷ്

ചേളന്നൂര്‍(കോഴിക്കോട്): കണ്ണങ്കര പുനത്തില്‍ത്താഴം പ്രദേശത്ത് വീടുകളിലും റോഡരികിലും നിര്‍ത്തിയിട്ട ആറ് വാഹനങ്ങള്‍ക്ക് തീവെച്ച സംഭവവുമായി ബന്ധപ്പെട്ട് വധശ്രമക്കേസില്‍ ജാമ്യത്തില്‍ കഴിയുന്നയാള്‍ പിടിയില്‍. മേലേടത്ത് സുരേഷി (50) നെയാണ് കാക്കൂര്‍ ഇന്‍സ്‌പെക്ടര്‍ സനല്‍രാജിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ബുധനാഴ്ച പുലര്‍ച്ചെ 12.30-നും 2.30-നുമിടയിലാണ് വിവിധവീടുകളില്‍ അതിക്രമിച്ചുകയറി വാഹനങ്ങള്‍ക്ക് തീവെച്ചത്. സി.പി.എം. ചേളന്നൂര്‍ വെസ്റ്റ് ലോക്കല്‍ സെക്രട്ടറി ചെമ്മലപ്പുറത്ത് സി.പി. ബിജുവിന്റെ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാര്‍, സ്‌കൂട്ടര്‍, ബൈക്ക് എന്നിവയും കായലത്ത് രൂബീഷ് വീടിനടുത്ത് റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോ, ഉണ്ണിപ്പുറത്ത് രാജീവന്റെവീട്ടില്‍ നിര്‍ത്തിയിട്ട ഗുഡ്സ് ഓട്ടോ, ചാലില്‍ സലീമിന്റെ ബൈക്ക് തുടങ്ങിയ വാഹനങ്ങള്‍ക്കാണ് തീവെച്ചത്.

വീട്ടുകാരും പ്രദേശവാസികളുംചേര്‍ന്ന് തീയണച്ചു. നരിക്കുനിയില്‍നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ജയപ്രകാശിന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. കാക്കൂര്‍ എസ്.ഐ. ജയരാജന്‍, സി.പി.ഒ.മാരായ മുഹമ്മദ് റിയാസ്, ബിജേഷ്, രാഹുല്‍, ശ്രീനിഷ് എന്നിവരുള്‍പ്പെട്ട സംഘം പുലര്‍ച്ചെ മൂന്നേകാലോടെയാണ് പ്രതിയെ പിടികൂടിയത്. ആയുധവുമായി നില്‍ക്കുകയായിരുന്ന അക്രമസ്വഭാവക്കാരനായ പ്രതിയെ ഏറെ സാഹസപ്പെട്ടാണ് കീഴ്പ്പെടുത്തിയത്. ചാലില്‍ മമ്മദ്കോയയുടെ വീട്ടില്‍കയറി കഴിഞ്ഞദിവസം മോഷണം നടത്തിയ സംഭവവും ഉണ്ടായി.

പ്രദേശവാസിയെ കൊടുവാള്‍കൊണ്ട് വധിക്കാന്‍ശ്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്നയാളാണ് പ്രതി. വര്‍ഷങ്ങള്‍ക്ക് മുമ്പേ സുരേഷിനോട് പല വിഷയങ്ങളില്‍ എതിര്‍പ്പ് കാണിച്ചവരുടെ വീടുകളില്‍ കയറിയാണ് ഇയാള്‍ വാഹനങ്ങള്‍ നശിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ്‌ചെയ്തു.

Content Highlights: man set fire six vehicles in chelannur kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented