പ്രതീകാത്മകചിത്രം | Photo:AFP
കലവൂര്‍: മകന്‍ വീടിനു തീയിട്ടതിനെത്തുടര്‍ന്ന് അച്ഛനുമമ്മയും പ്രാണരക്ഷാര്‍ഥം ഓടിരക്ഷപ്പെട്ടു. പാതിരപ്പള്ളി സംസ്‌കാരികനിലയം വായനശാലയ്ക്കുസമീപം പാലച്ചിറയില്‍ ഷാജിയുടെ വീടിനാണു തീപ്പിടിത്തമുണ്ടായത്. ഷാജിയുടെ മകന്‍ സഞ്ജു (26) മദ്യലഹരിയില്‍ തീയിട്ടതാണെന്നു പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി 11.10-ഓടെയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ സഞ്ജു തുണിയുപയോഗിച്ച് തീയിടുകയായിരുന്നുവെന്നു ഷാജി പറഞ്ഞു. തീ ആളിപ്പടരുന്നതു കണ്ട ഷാജി ഭാര്യയെയുംകൂട്ടി പുറത്തേക്കോടി. വീടിനകം പൂര്‍ണമായും കത്തിനശിച്ചു.
അയല്‍വാസികളും ആലപ്പുഴയില്‍നിന്നെത്തിയ അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണു തീയണച്ചത്. ഇവരുടെ സമയോചിതമായ ഇടപെടലിലൂടെയാണു തീ മറ്റിടങ്ങളിലേക്കു പടരാതെ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്.
Content Highlights: man set fire home in alappuzha


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..