പ്രിൻസ്
തിരുവനന്തപുരം: ജോലിചെയ്തിരുന്ന കാറ്ററിങ് സ്ഥാപനത്തിനു തീയിട്ടശേഷം രക്ഷപ്പെട്ട മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശി പ്രിന്‍സ് സെബാസ്റ്റ്യനെ(40)യാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്.
തിങ്കളാഴ്ച വൈകീട്ട് നാലോടെ വലിയതുറയില്‍ സെയ്ന്റ് ആന്റണീസ് സ്‌കൂളിനു സമീപത്ത് പ്രവര്‍ത്തിക്കുന്ന സിംഫണി കാറ്ററിങ് ആന്‍ഡ് ഈവന്റ് മാനേജ്മെന്റിന്റെ സ്ഥാപനമാണ് ഇയാള്‍ തീയിട്ടു നശിപ്പിച്ച് കടന്നുകളഞ്ഞത്.
ചാക്കയില്‍നിന്ന് അഗ്‌നിരക്ഷാസേന എത്തിയാണ് തീയണച്ചത്. സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ സാധനങ്ങളും കത്തിപ്പോയി. 13 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നു കാണിച്ച് സ്ഥാപനയുടമ വലിയതുറ കൊച്ചുതോപ്പ് സ്വദേശി സജു പൗലോസ് വലിയതുറ പോലീസില്‍ പരാതിനല്‍കി.
പോലീസ് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട്ടേക്കു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അട്ടക്കുളങ്ങര ഭാഗത്തുനിന്ന് അറസ്റ്റുചെയ്തു. സ്ഥാപനയുടമയുടെ സഹോദരനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ഇയാള്‍ കാറ്ററിങ് കടയ്ക്ക് തീയിട്ടതെന്ന് പോലീസ് പറഞ്ഞു.
ശംഖുംമുഖം അസി. കമ്മിഷണര്‍ ഡി.കെ.പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ വലിയതുറ എസ്.എച്ച്.ഒ. രതീഷ്, എസ്.ഐ. അഭിലാഷ് മോഹന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: man set fire catering unit in trivandrum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..