അഞ്ച് വയസുകാരനോട് പ്രകൃതിവിരുദ്ധ പീഡനം; പ്രതിക്ക് 25 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും


പ്രതി മുത്തപ്പൻ

തിരുവനന്തപുരം: അസം സ്വദേശിയായ അഞ്ച് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി ചെറിയതുറ ഫിഷര്‍മാന്‍ കോളനി, പുതുവല്‍പുത്തന്‍വീട്ടില്‍ മുത്തപ്പ(35)ന് 25 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കണമെന്ന് ജഡ്ജി ആജ് സുദര്‍ശന്‍ വിധിയില്‍ പറഞ്ഞിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം.

2017 ഏപ്രില്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടി കരഞ്ഞ് കൊണ്ട് അമ്മയോട് വിവരം പറഞ്ഞു. കുട്ടിയെ പരിശോധിച്ചപ്പോള്‍ പീഡനം നടന്നതായി അമ്മയ്ക്ക് മനസ്സിലായി. തുടര്‍ന്ന് അന്നുതന്നെ വലിയതുറ പോലീസില്‍ ഇവര്‍ പരാതി നല്‍കി.



അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കുട്ടിയുടെ അടിവസ്ത്രം പരീക്ഷണത്തിന് അയച്ചപ്പോള്‍ ബീജത്തിന്റെ അംശം കണ്ടെത്തി. പ്രതിയുടെ രക്ത സാമ്പിളുമായി നടത്തിയ ഡിഎന്‍എ പരിശോധനയില്‍ ബീജം പ്രതിയുടേതാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞു. അസാമില്‍ നിന്ന് നിര്‍മാണ തൊഴിലിനാണ് കുടുംബം വലിയതുറയില്‍ താമസത്തിനെത്തിയത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍, അഡ്വ.എ.എല്‍.കൃഷ്ണപ്രിയ എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷന്‍ 13 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രതി റിമാന്‍ഡില്‍ കിടന്ന കാലാവധി ശിക്ഷാ കാലയളവില്‍നിന്ന് കുറച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരായ കെ.ബി. മനോജ് കുമാര്‍, വി.ജയപ്രകാശ് എന്നിവരാണ് കേസ് അന്വെഷിച്ചത്.

Content Highlights: Man Sentenced To 25 Years In Jail For Raping Minor In thiruvananthapuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented