പത്തുവയസ്സുകാരിയെ ഒരുവര്‍ഷത്തോളം പീഡിപ്പിച്ചു; പ്രതിക്ക് 142 വര്‍ഷം തടവ് ശിക്ഷ


കുട്ടിയുടെ പെരുമാറ്റവും രാത്രികാലങ്ങളില്‍ കരയുന്നതും ശ്രദ്ധയില്‍പ്പെട്ട അമ്മ ഭര്‍ത്താവിനെ വിവരം ധരിപ്പിച്ചു. ചോദിച്ചപ്പോഴാണ് കുട്ടി അതിക്രൂരമായ പീഢനവിവരങ്ങള്‍ പറഞ്ഞത്.

ബാബു

പത്തനംതിട്ട: പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്ക് 142 വര്‍ഷത്തെ തടവ് ശിക്ഷ. കവിയൂര്‍ ഇഞ്ചത്തടി പുലിയളയില്‍ ബാബു (ആനന്ദന്‍-41)നെയാണ് പത്തനംതിട്ട പോക്‌സോ കോടതി ശിക്ഷിച്ചത്. പ്രിന്‍സിപ്പല്‍ ജഡ്ജ് ജയകുമാര്‍ ജോണിന്റേതാണ് വിധി. വിവിധ വകുപ്പുകളിലായാണ് 142 വര്‍ഷത്തെ ശിക്ഷ. ഇത് ഒരുമിച്ചാകുമ്പോള്‍ 60 വര്‍ഷത്തെ കഠിനതടവ് അനുഭവിച്ചാല്‍ മതി. പ്രതി അഞ്ചുലക്ഷം രൂപ പിഴയും ഒടുക്കണം. ഇല്ലെങ്കില്‍ മൂന്നുവര്‍ഷം അധികതടവും അനുഭവിക്കണം.

2020 മുതലുള്ള ഒരു വര്‍ഷക്കാലയളവില്‍ വിവിധ ദിവസങ്ങളിലായാണ് പീഡനം നടന്നത്. കുട്ടിയുടെ പെരുമാറ്റവും രാത്രികാലങ്ങളില്‍ കരയുന്നതും ശ്രദ്ധയില്‍പ്പെട്ട അമ്മ ഭര്‍ത്താവിനെ വിവരം ധരിപ്പിച്ചു. ചോദിച്ചപ്പോഴാണ് കുട്ടി അതിക്രൂരമായ പീഢനവിവരങ്ങള്‍ പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി പ്രിസിപ്പല്‍ പോക്സോ പ്രോസിക്യൂട്ടര്‍ അഡ്വ.ജയ്‌സണ്‍ മാത്യൂസ് ഹാജരായി.

സാക്ഷിമൊഴികളും മെഡിക്കല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള മറ്റു തെളിവുകളുടേയും അടിസ്ഥാനത്തിലായിരുന്നു വിധി. തിരുവല്ല പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സി.െഎ.ആയിരുന്ന പി. ഹരിലാലാണ് കേസ് അന്വേഷിച്ചത്.

Content Highlights: Man sentenced to 142 years in jail for sexually assaulting minor girl


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented