യുവാവിനെ തട്ടിക്കൊണ്ടുപോയി മൂക്ക് വെട്ടിമാറ്റിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ | Photo: twitter.com/ANI_MP_CG_RJ
ജയ്പുര്‍: വിവാഹിതയായ യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് വെട്ടിമാറ്റി. യുവതിയുടെ സഹോദരനും പിതാവും ഉള്‍പ്പെടെയുള്ളവരാണ് കാമുകന്റെ മൂക്ക് മുറിച്ചെടുത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. രാജസ്ഥാനിലെ നഗൗര്‍ ജില്ലയിലാണ് സംഭവം.
വിവാഹിതയായ യുവതിയും പര്‍ബത്സര്‍ സ്വദേശിയായ യുവാവും പ്രണയത്തിലായിരുന്നു. ജനുവരിയില്‍ ഇരുവരും ഒളിച്ചോടുകയും അജ്മീറിലെത്തി ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്നാണ് യുവതിയുടെ ബന്ധുക്കള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ചത്.
ഇരുമ്പ് ദണ്ഡുകള്‍ കൊണ്ടും വടികൊണ്ടും ക്രൂരമായി മര്‍ദിച്ചശേഷമാണ് പ്രതികള്‍ തന്റെ മൂക്ക് വെട്ടിമാറ്റിയതെന്നായിരുന്നു യുവാവിന്റെ മൊഴി. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പിന്നാലെ യുവാവും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോയി മൂക്ക് വെട്ടിമാറ്റിയ സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
Content Highlights: man's nose chopped off for eloping with married woman five arrested
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..