പ്രതി പ്രണവിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ, പ്രണവ് | Photo: Screengrab/ Mathrubhumi News
ആലപ്പുഴ: നൂറനാട്ട് ഭിന്നശേഷിക്കാരിയെ തട്ടുക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌തെന്ന കേസിലെ പ്രതി പ്രണവ് അറസ്റ്റിൽ. യുവതി വീട്ടിലേക്ക് പോകുന്ന സമയത്താണ് പ്രതി തട്ടിക്കൊണ്ടു പോയി ബലാത്സംഗം എന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ മൊബൈലും പാത്രങ്ങളും റോഡിൽ കണ്ട നാട്ടുകാർ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ആറരയോടു കൂടിയായിരുന്നു കേസിനാസ്പദമായ സംഭവം.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: യുവതി വീട്ടിലേക്ക് പോകുന്ന സമയത്ത് പ്രണവ് വഴിയിൽ വെച്ച് തടയുകയും തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോവുകയുമായിരുന്നു. ഇവിടെനിന്ന് ഇയാളുടെ തന്നെ വീട്ടിലെത്തിച്ചാണ് ക്രൂരമായി ബലാത്സംഗംചെയ്തത്.
പ്രണവ് നിരന്തരം ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാളുടെ ഉപദ്രവം കാരണം വീട്ടുകാരെല്ലാം ഇവിടെ നിന്ന് മാറിത്താമസിക്കുകയാണ്. ഇയാൾ വീട്ടിൽ ഒറ്റക്കാണ് താമസിക്കുന്നത്.
റോഡിൽ വെച്ചുണ്ടായ പിടിവലിയിൽ യുവതിയുടെ മൊബൈൽ ഫോൺ അടക്കമുള്ളവ റോഡിൽ വീണിരുന്നു. ഇത് കണ്ട നാട്ടുകാരാണ് മൊബൈൽ ഫോൺ പരിശോധിച്ച് ബന്ധുക്കളെ വിവരമറിയിച്ചത്. ബന്ധുക്കൾ എത്തി പ്രദേശത്ത് പരിശോധച്ചിപ്പോഴാണ് വീട്ടിൽ അവശനിലയിൽ യുവതിയെ കണ്ടെത്തിയത്. ഈ സമയത്ത് പ്രതി പ്രണവ് ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു.
യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും നൂറനാട് പോലീസിൽ പരാതി നൽകുകയുമായിരുന്നു. നൂറനാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രണവിനെ പിടികൂടിയത്. ഇയാളെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി.
Content Highlights: man raped differently abled women in alappuzha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..