അജ്മൽ
വടക്കേക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വയനാട് സ്വദേശി അറസ്റ്റിൽ. വയനാട് തൊണ്ടർനാട് മാട്ടിലയം സ്വദേശി അജ്മലി(33)നെയാണ് വടക്കേക്കാട് പോലീസ് കോഴിക്കോട്ടുനിന്ന് പിടികൂടിയത്. പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ കഴിഞ്ഞദിവസം വടക്കേക്കാട് പോലീസിൽ പരാതി നൽകിയിരുന്നു.
പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽ അജ്മലുമായി അടുപ്പമുള്ളതായി അറിഞ്ഞു. തുടർന്ന് സൈബർസെല്ലുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് പ്രതി.
ഖത്തറിൽ ഡ്രൈവറായ അജ്മൽ തനിക്ക് 25 വയസ്സാണെന്നും അവിവാഹിതനെന്നും പറഞ്ഞാണ് പെൺകുട്ടിയുമായി അടുക്കുന്നത്. നാട്ടിൽവന്ന് വിവാഹംചെയ്ത് ഖത്തറിലേക്ക് കൊണ്ടുപോകാമെന്നും പെൺകുട്ടിക്ക് വാദ്ഗാനം നൽകിയിരുന്നു. അജ്മൽ കഞ്ചാവുകേസിൽ പ്രതിയാണെന്നും വടക്കേക്കാട് എസ്.എച്ച്.ഒ. അമൃത് രംഗൻ പറഞ്ഞു.
പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ. സിസിൽ കൃസ്റ്റ്യൻ രാജ്, എ.എസ്.ഐ. സുധാകരൻ, എ.എസ്.ഐ. ബിജു, സിവിൽ പോലീസ് ഓഫീസർമാരായ സൗമ്യ, മിഥുൻ, സുജിത്ത്, ജീൻദാസ്, നിബു, രതീഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
Content Highlights: man rape minor girl arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..